Quantcast

ബ്രെക്സിറ്റില്‍ അനിശ്ചിതത്വം: തെരേസ മേ രാജി വെച്ചേക്കും

ബ്രെക്സിറ്റ് കരാറിനെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയിലും തനിക്ക് പിന്തുണ ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് മേ രാജിക്കൊരുക്കുന്നത്.

MediaOne Logo

Web Desk

  • Published:

    27 March 2019 8:07 AM GMT

ബ്രെക്സിറ്റില്‍ അനിശ്ചിതത്വം: തെരേസ മേ രാജി വെച്ചേക്കും
X

ബ്രെക്സിറ്റിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജിക്കൊരുങ്ങുന്നുവെന്ന് സൂചന. ബ്രെക്സിറ്റ് കരാറിനെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയിലും തനിക്ക് പിന്തുണ ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് മേ രാജിക്കൊരുക്കുന്നത്.

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതുമായി ബന്ധപ്പെട്ട ബ്രെക്സിറ്റ് കരാർ വിഷയത്തിലുള്ള നിയന്ത്രണം പ്രധാനമന്ത്രി തെരേസ മേയില്‍ നിന്നും പാര്‍ലമെന്റ് കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 27 വോട്ടിനാണ് മേ പരാജയപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് മൂന്നു മന്ത്രിമാരാണ് രാജി വച്ചത്. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി തെരേസാ മേയും രാജിക്കൊരുങ്ങുന്നത്. ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വീണ്ടും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

മേയുടെ കരാറിനെ വീണ്ടും തള്ളി മറ്റ് സാധ്യതകളാണ് ഭൂരിഭാഗം എം.പിമാരും പരിഗണിക്കുന്നത്. രണ്ടാം ഹിതപരിശോധന ഉള്‍പ്പെടെയുള്ള സാധ്യതകളും ഇന്നു പാർലമെന്റിൽ വോട്ടിനിട്ടേക്കും. സ്വന്തം പാര്‍ട്ടിയിലെ നേതാക്കളാണ് ബ്രെക്സിറ്റില്‍ തീരുമാനമെടുക്കാനുള്ള അവകാശം തന്നില്‍ നിന്നും മാറ്റി പാര്‍ലമെന്റിന് നല്‍കാന്‍ മുന്‍കയ്യെടുത്തതെന്ന് മേ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മേ രാജിക്കൊരുങ്ങുന്നത്. കൺസർവേറ്റീവ് പാർട്ടിയിലെ പാർലമെന്റംഗങ്ങളുമായി ഇന്ന് മേ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചയിൽ മേ രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

TAGS :

Next Story