ഒരു താരത്തിന് കൂടി കോവിഡ്; കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ യാത്ര മുടങ്ങി
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ താരമാണ് ടിം. നേരത്തെ വരുൺ ചക്രവർത്തിക്കും സന്ദീപ് വാര്യർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ ടിം സിഫേർടിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനത്തിന് പിന്നാലെ ദിവസങ്ങൾക്ക് മുൻപാണ് ഐ.പി.എൽ നിർത്തിവെച്ചത് . തുടർന്ന് വിദേശ താരങ്ങളെല്ലാം നാട്ടിലേക്ക് തിരിക്കാനിരിക്കവേയാണ് ടിം സിഫേർടിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ന്യൂസിലാൻഡിൽ നിന്നുള്ള കൊൽക്കത്തയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആണ് സിഫേർട്.
അഹമ്മദബാദിൽ ടീമംഗങ്ങൾക്കൊപ്പമായിരുന്നസിഫേർട് നാളെ ന്യൂസിലൻഡ് താരങ്ങൾക്കൊപ്പം തിരികെ നാട്ടിലേക്ക് പോകാൻ ഒരുങ്ങുവെയാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ ടിമിന്റെ യാത്ര മുടങ്ങിയിരിക്കുകയാണ്. താരത്തിന് കോവിഡ് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുനതായി ടീം മാനേജ്മെന്റ് റിപ്പോർട്ട് ചെയ്യുന്നു. ടിം സിഫേർടിനെ കൂടുതൽ ചികിത്സക്ക് വേണ്ടി ചെന്നൈയിലേക്ക് മാറ്റും.
ചെന്നൈ കോച്ചായ മൈക്കൽ ഹസിയെ ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് ആകും ടിം സിഫേർടിനെയും മാറ്റുക. ഇതിനായി എയർ ആംബുലൻസ് സൗകര്യം ഉപയോഗപ്പെടുത്തും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ താരമാണ് ടിം. നേരത്തെ വരുൺ ചക്രവർത്തിക്കും സന്ദീപ് വാര്യർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Adjust Story Font
16