Quantcast

കിങ്ങായി ലിവിങ്സ്റ്റൺ; പതിനൊന്നര കോടിക്ക് പഞ്ചാബിലേക്ക്

ഒരു കോടി രൂപയായിരുന്നു അടിസ്ഥാന വില

MediaOne Logo

abs

  • Published:

    13 Feb 2022 7:23 AM GMT

കിങ്ങായി ലിവിങ്സ്റ്റൺ; പതിനൊന്നര കോടിക്ക് പഞ്ചാബിലേക്ക്
X

മുംബൈ: ഐപിഎൽ 15ാം സീസണിന്റെ മെഗാ താരലേലത്തിന്റെ രണ്ടാം ദിനം വൻ നേട്ടമുണ്ടാക്കി ഇംഗ്ലിഷ് താരം ലിയാം ലിവിങ്സ്റ്റൺ. ഒരു കോടി രൂപ അടിസ്ഥാന വിലയുമായി ഓൾറൗണ്ടർമാരുടെ വിഭാഗത്തിൽ എത്തിയ ലിവിങ്സ്റ്റണിനെ 11.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സാണ് സ്വന്തമാക്കിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിങ്‌സ് എന്നീ ടീമുകൾ താരത്തിനായി രംഗത്തുണ്ടായിരുന്നു.

കഴിഞ്ഞ വർഷം പാകിസ്താനെതിരെ 42 പന്തിൽ നിന്ന് നേടിയ സെഞ്ച്വറിയാണ് ലിവിങ്സ്റ്റണിനെ ശ്രദ്ധയിൽ കൊണ്ടുവന്നത്. 2021ൽ 178.46 ആണ് താരത്തിന്റെ ബാറ്റിങ് സ്‌ട്രൈക്ക് റേറ്റ്. ബർമിങ്ഹാം ഫീനിക്‌സിന് വേണ്ടി 58 ശരാശരയിൽ 348 റൺസാണ് സ്വന്തമാക്കിയിട്ടുള്ളത്. ടി 20യിൽ 158.33 ആണ് ശരാശരി. ലെഗ്‌സ്പിന്നറുമാണ്.

രണ്ടാം ദിനം ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രമാണ് ആദ്യമായി ലേലത്തിൽ വിളിക്കപ്പെട്ടത്.

2.60 കോടി രൂപയ്ക്ക് സൺറൈസേഴ്‌സ് താരത്തെ സ്വന്തമാക്കി. ഒരു കോടി രൂപയായിരുന്നു അടിസ്ഥാന വില. ഇന്ത്യൻ താരം അജിൻക്യ രഹാനെയെ അടിസ്ഥാന വിലയായ 1 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. ഇന്ത്യൻ താരം മൻദീപ് സിങ് 1.10 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിലെത്തി. ആരോൺ ഫിഞ്ച്, പുജാര, ജെയിംസ് നീഷം, ക്രിസ് ജോർദാൻ തുടങ്ങിയ താരങ്ങളൊന്നും വിറ്റുപോയിട്ടില്ല.

TAGS :

Next Story