ഏഴ് കളിയില്‍ നാലിലും ഡക്ക്; പൂജ്യത്തിന്‍റെ 'ഭാരം' വിട്ടൊഴിയാതെ പൂരന്‍..!
നിക്കോളാസ് പൂരന്‍റെ ഡക്കുകള്‍ക്ക് മറ്റൊരു പ്രത്യകതയും ഉണ്ട്. ഒരു സീസണില്‍ ഡയമണ്ട് ഡക്ക്, ഗോള്‍ഡന്‍ ഡക്ക്,സില്‍വര്‍ ഡക്ക് എല്ലാം സ്വന്തം പേരിലാക്കിയ നാണക്കേടിന്‍റെ റെക്കോര്‍ഡ് പൂരന്‍റെ പേരിലാണ്. അതിനൊപ്പം ഇന്നത്തെ ഡക്കിലൂടെ ബ്രോണ്‍സ് ഡക്കും നിക്കോളാസ് പൂരന്‍റെ പേരിലായി
കളിച്ച ഏഴ് കളികളില്‍ നാലിലും സംപൂജ്യന്‍. പഞ്ചാബ് കിങ്സ് താരം നിക്കോളാസ് പൂരനെ വിടാതെ പിടിച്ചിരിക്കുകയാണ് പൂജ്യത്തിന്‍റെ ദുര്‍ ഭൂതം. ഈ സീസണില്‍ ഇതുവരെ ഏഴ് മത്സങ്ങളില്‍ നിന്നായി പൂരന് ആകെ നേടാനായത് 28 റണ്‍സാണ്. ഉയര്‍ന്ന സ്കോര്‍ ആകട്ടെ 19 റണ്‍സും. അതില്‍ നാല് മത്സരങ്ങളില്‍ ഒരു റണ്‍സ് പോലും അക്കൌണ്ടില്‍ ചേര്‍ക്കാന്‍ കഴിയാതെയാണ് താരം തിരിച്ച് ഡഗ് ഔട്ടിലെത്തിയത്. ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഇന്ന് കെയില്‍ ജേമിസണിന്‍റെ പന്തില്‍ ഷഹബാസ് അഹമ്മദിന് ക്യാച്ച് നല്‍കിയാണ് പൂരന്‍ പൂജ്യത്തിന് പുറത്തായത്.
നിക്കോളാസ് പൂരന്‍റെ ഡക്കുകള്‍ക്ക് മറ്റൊരു പ്രത്യേകതയും ഉണ്ട്. ഒരു സീസണില്‍ ഡയമണ്ട് ഡക്ക്, ഗോള്‍ഡന്‍ ഡക്ക്,സില്‍വര്‍ ഡക്ക് എല്ലാം സ്വന്തം പേരിലാക്കിയ നാണക്കേടിന്‍റെ റെക്കോര്‍ഡ് പൂരന്‍റെ പേരിലാണ്. അതിനൊപ്പം ഇന്നത്തെ ഡക്കിലൂടെ ബ്രോണ്‍സ് ഡക്കും നിക്കോളാസ് പൂരന്‍റെ പേരിലായി. ഒരു സീസണില്‍ ഡയമണ്ട് ഡക്ക് മുതല്‍ ബ്രോണ്‍സ് ഡക്ക് വരെ സ്വന്തം പേരില്‍ കുറിച്ച ലോകത്തെ ഒരേ ഒരു താരമായിരിക്കും നിക്കോളാസ് പൂരന്‍.
ഡയമണ്ട് ഡക്ക്(ഒരു ബോള്‍ പോലും നേരിടുന്നതിന് മുമ്പ് പുറത്താകുക), ഗോള്‍ഡന്‍ ഡക്ക്(നേരിട്ട ആദ്യ പന്തില്‍ പുറത്താകുക), സില്‍വര്‍ ഡക്ക്(നേരിടുന്ന രണ്ടാം പന്തില്‍ പുറത്താകുക). ഇത്രയും 'നേട്ടങ്ങള്‍' ഈ സീസണിലെ മുന്‍ മത്സരങ്ങളില്‍ നിന്ന് സ്വന്തമാക്കിയ പൂരന്‍ ഇന്ന് പുറത്തായത് മൂന്നാം ബോളിലാണെന്നത്(ബ്രോണ്‍സ് ഡക്ക്) മറ്റൊരു യാദൃശ്ചികത. ഏഴ് മത്സരത്തില്‍ നിന്നായി ഇതുവരെ 28 റണ്‍സ് മാത്രമാണ് നിക്കോളാസ് പൂരന് ആകെ നേടാനായത്.
Adjust Story Font
16