പൊന്നും വിലയ്ക്ക് സഞ്ജുവിനെ നിലനിർത്തി രാജസ്ഥാൻ; കൂടെ ബട്‌ലറും ജെയ്‌സ്വാളും
കഴിഞ്ഞ സീസണിൽ രാജസ്ഥാന്റെ നായകനായിരുന്നു സഞ്ജു സാംസൺ.
മുംബൈ: ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിൽ ക്യാപ്റ്റൻ സഞ്ജു സാംസണെ ടീമിൽ നിലനിർത്തി രാജസ്ഥാൻ റോയൽസ്. 14 കോടി രൂപയ്ക്കാണ് ക്യാപ്റ്റനെ റോയൽസ് നിലനിർത്തിയത്. പത്തു കോടി രൂപയ്ക്ക് ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറെയും നാലു കോടി രൂപയ്ക്ക് യശസ്വി ജെയ്‌സ്വാളിനെയും റോയൽസ് കൂടെനിർത്തി.
കഴിഞ്ഞ സീസണിൽ രാജസ്ഥാന്റെ നായകനായിരുന്നു സഞ്ജു സാംസൺ. സഞ്ജുവിന്റെ നായകതത്വത്തിൽ ഏഴാമതായാണ് ടീം ഫിനിഷ് ചെയ്തിരുന്നത്. 14 കളികളിൽ നിന്ന് 40.33 ശരാശരിയിൽ 484 റൺസാണ് താരം സ്വന്തമാക്കിയിരുന്നത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ആറാമത്തെ താരമായിരുന്നു സഞ്ജു. സ്ഥിരതയാർന്ന പ്രകടനമാണ് താരത്തെ നില നിർത്താൻ റോയൽസിനെ പ്രേരിപ്പിച്ചത്.
നേരത്തെ, സഞ്ജു ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് ചുവടുമാറിയേക്കും എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിൽ രാജസ്ഥാൻ റോയൽസിനെ സഞ്ജു അൺഫോളോ ചെയ്തതോടെയാണ് ചർച്ചകൾക്ക് ചൂടുപിടിച്ചത്. ചെന്നൈ സൂപ്പർ കിങ്‌സിന്റെ അക്കൗണ്ട് ഫോളോ ചെയ്യാനും ആരംഭിച്ചിരുന്നു.
.@rajasthanroyals fans, what do you make of the retention list? 🤔#VIVOIPLRetention pic.twitter.com/JgrLm09mkv
— IndianPremierLeague (@IPL) November 30, 2021
വിജയ് ഹസാരെ ട്രോഫിക്കായുള്ള കേരള ടീമിന്റെ പരിശീലന ക്യാമ്പിലാണിപ്പോൾ സഞ്ജു. കേരളത്തെ നയിക്കുന്നതും സഞ്ജുവാണ്. ഡിസംബർ രണ്ടിന് ടീം രാജ്‌കോട്ടിലേക്ക് തിരിക്കും. എലീറ്റ് ഗ്രൂപ്പ് സിയിൽ കേരളം ആദ്യ മത്സരത്തിൽ ചണ്ഡീഗഡിനെയാണ് നേരിടുന്നത്.
മറ്റു ടീമുകള്‍ നില നിര്‍ത്തിയ താരങ്ങള്‍
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെയും ആസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‍വെല്‍, ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ് എന്നിവരെ നിലനിര്‍ത്തി.
ബാംഗ്ലൂര്‍ നിലനിര്‍ത്തിയ താരങ്ങള്‍ക്ക് ലഭിച്ച തുക
വിരാട് കോഹ്‍ലി - 15 കോടി
ഗ്ലെന്‍ മാക്സ്‍വെല്‍ - 11 കോടി
മുഹമ്മദ് സിറാജ് - 7 കോടി
കഴിഞ്ഞ സീസണിലെ പര്‍പ്പിള്‍ ക്യാപ് ഹോള്‍ഡറായ ഹര്‍ഷല്‍ പട്ടേലിനെ ബാംഗ്ലൂര്‍ നിലനിര്‍ത്തിയില്ല എന്നത് ഏവരെയും അത്ഭുതപ്പെടുത്തി.
മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെയാണ് നിലനിര്‍ത്തിയത്. അതേസമയം ഹാര്‍ദിക് പാണ്ഡ്യയും ഇഷാന്‍ കിഷനും ടീം നിലനിര്‍ത്തിയവരുടെ പട്ടികയിലില്ല.
മുംബൈ നിലനിര്‍ത്തിയ താരങ്ങള്‍ക്ക് ലഭിച്ച തുക
രോഹിത് ശര്‍മ്മ - 16 കോടി
സൂര്യകുമാര്‍ യാദവ് - 8 കോടി
ജസ്പ്രീത് ബുംറ - 12 കോടി
കീറോണ്‍ പൊള്ളാര്‍ഡ് - 6 കോടി
ചെന്നൈ സൂപ്പര്‍കിങ്സ് പ്രതീക്ഷിച്ചത് പോലെതന്നെ നായകന്‍ എം.എസ് ധോണിയെ നിലനിര്‍ത്തി. ഓള്‍റൌണ്ടര്‍ രവീന്ദ്ര ജഡേജ, മുഈന്‍ അലി, ഗെയ്ക്വാദ് എന്നിവരും പട്ടികയില്‍ ഇടംപിടിച്ചു.
ചെന്നൈ നിലനിര്‍ത്തിയ താരങ്ങള്‍ക്ക് ലഭിച്ച തുക
എം.എസ് ധോണി - 12 കോടി
ജഡേജ - 16 കോടി
മുഈന്‍ അലി - 8 കോടി
ഗെയ്ക്വാദ് - 6 കോടി
Adjust Story Font
16