സെൻസിബ്ൾ സ്ഞ്ജു; കൊല്‍ക്കത്തയ്ക്കെതിരെ ആറു വിക്കറ്റ് ജയം
തുടർച്ചയായ രണ്ടു കളികൾക്ക് ശേഷമാണ് രാജസ്ഥാൻ ജയം കണ്ടെത്തുന്നത്
മുംബൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് ആറു വിക്കറ്റ് ജയം. 42 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ മികവിലാണ് രാജസ്ഥാൻ ജയം സ്വന്തമാക്കിയത്. ഡേവിഡ് മില്ലർ 24 റൺസ് നേടി. ഏഴു പന്ത് ബാക്കി നിൽക്കെയാണ് രാജസ്ഥാന്റെ ജയം.
പതിവിൽ നിന്ന് ഭിന്നമായി ആക്രമിച്ചു കളിക്കാതെ രക്ഷാദൗത്യം ക്ഷമാപൂർവം ഏറ്റെടുത്ത സഞ്ജുവാണ് രാജസ്ഥാൻ ബാറ്റിങ് നിരയുടെ നെടുന്തൂണായത്. 41 പന്തിൽ നിന്ന് രണ്ടു ഫോറിന്റെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയാണ് സഞ്ജു 42 റൺസ് സ്വന്തമാക്കിയത്.
ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാൻ തകർച്ചയോടെയാണ് തുടങ്ങിയത്. നാലാം ഓവറിലെ രണ്ടാം പന്തിൽ തന്നെ ഓപണർ ജോസ് ബട്‌ലർ (5) പുറത്തായി. സ്‌കോർ ബോർഡിൽ 21 റൺസ് മാത്രം. എന്നാൽ വൺഡൗൺ ആയെത്തിയ സഞ്ജുവും ജെയ്‌സ്വാളും പതുക്കെ ഇന്നിങ്‌സ് മുമ്പോട്ടു കൊണ്ടു പോയി. അഞ്ചാം ഓവറിൽ സ്വന്തം സ്‌കോർ 22ൽ നിൽക്കെ ജെയ്‌സ്വാൾ വീണു. പിന്നെ ശിവം ദുബെയുമായി (22) ചേർന്ന് സഞ്ജുവിന്റെ രക്ഷാപ്രവർത്തനം. ദുബെയ്ക്ക് പകരമെത്തിയ തെവാത്തിയ അഞ്ചു റൺെസെടുത്ത് പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 134 റണ്‍സാണ് അടിച്ചെടുത്തത്. മികച്ച ബൗളിങ്ങുമായി കളം നിറഞ്ഞ രാജസ്ഥാന്‍ ബൗളര്‍മാരാണ് കൊല്‍ക്കത്തയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 36 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠി മാത്രമാണ് കൊല്‍ക്കത്തന്‍ നിരയില്‍ തിളങ്ങിയത്. അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ ശുഭ്മാന്‍ ഗില്‍ റണ്‍ ഔട്ടായതു മുതല്‍ ബാറ്റിങ് നിരയുടെ പതനം ആരംഭിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ 24 റണ്‍സ് മാത്രം. 15 പന്തുകളില്‍ നിന്നും 11 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. ജോസ് ബട്‌ലര്‍ക്ക് വിക്കറ്റ്.
തൊട്ടുപിന്നാലെ നിതീഷ് റാണയുടെ വിക്കറ്റും വീണു. 25 പന്തുകളില്‍ നിന്നും 22 റണ്‍സെടുത്ത താരത്തെ സക്കറിയ ക്യാപ്റ്റന്‍ സഞ്ജുവിന്റെ കൈയ്യിലെത്തിച്ചു. സ്‌കോര്‍ 45 ലെത്തി നില്‍ക്കവെയാണ് രണ്ടാം വിക്കറ്റ് വീണത്. പിന്നീട് ക്രീസിലെത്തിയ സുനില്‍ നരെയ്ന്‍ വന്നതും പോയതും ഒരുമിച്ച്. സമ്പാദ്യം ഏഴു റണ്‍സ്. പിന്നീടെത്തിയവരില്‍ ദിനേഷ് കാര്‍ത്തിക് (25) മാത്രമാണ് പിടിച്ചു നിന്നത്. ഒയിന്‍ മോര്‍ഗനും പൂജ്യത്തിന് പുറത്തായി. ആന്ദ്രെ റസല്‍ ഏഴു പന്തില്‍ നിന്ന് ഒമ്പതും പാറ്റ് കമ്മിന്‍സ് ആറു പന്തില്‍ നിന്ന് പത്തും റണ്‍സെടുത്തു. ഏഴു പന്തില്‍ നിന്ന് അഞ്ചു റണ്‍സെടുത്ത ശിവം മാവിയുടെ വിക്കറ്റാണ് ഒടുവില്‍ നഷ്ടമായത്. പ്രതീഷ് കൃഷ്ണ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.
നാല് ഓവറില്‍ 23 റണ്‍സ് മാത്രം വിട്ടു കൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ ക്രിസ് മോറിസാണ് രാജസ്ഥാന്‍ ബൗളിങ്ങില്‍ തിളങ്ങിയത്. ഉനക്ദട്, ചേതന്‍ സക്കരിയ, മുസ്തഫിസുറഹ്‌മാന്‍, എന്നിവര്‍ ഓരോ വിക്കറ്റു വീതം വീഴ്ത്തി.
Adjust Story Font
16