ഇന്ത്യയിലെ ബയോ ബബ്ൾ സംവിധാനത്തെ വിമർശിച്ച് വൃദ്ധിമന്‍ സാഹ
നേരത്തെ ആർ.സി.ബിയുടെ ഓസീസ് താരം ആദം സാംപയും ഇതേ അഭിപ്രായവുമായി രംഗത്ത് എത്തിയിരുന്നു.
ഐ.പി.എല്ലിന്റെ 2021സീസണിൽ ബയോ ബബ്ൾ സംവിധാനം മോശമായിരുന്നുവെന്ന് സണ്‍റൈസേഴ്സിന്റെ വിക്കറ്റ് കീപ്പര്‍ ഐ.പി.എല്ലിനിടെ കോവിഡ് ബാധിച്ച താരങ്ങളില്‍ ഒരാൾ കൂടിയായിരുന്നു സാഹ. വിവിധ ടീമുകളിലെ താരങ്ങൾക്ക് കൂടി കോവിഡ് ബാധിച്ചതോടെ ഐ.പി.എൽ നിർത്തിവെക്കാൻ ബി.സി.സി.ഐ നിർബന്ധിതരാകുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ ബയോ ബബ്ൾ സംവിധാനം വളരെ മോശമായിരുന്നുവെന്ന വിമർശനവുമായി വൃദ്ധിമന്‍ സാഹ രംഗത്തെത്തിയത്. യു.എ.ഇയിലെ ബയോ ബബ്ൾ സംവിധാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ സംവിധാനം അത്ര കാര്യക്ഷമമല്ലായിരുന്നുവെന്നാണ് വൃദ്ധിമന്‍ സാഹ അഭിപ്രായപ്പെട്ടത്.
നേരത്തെ ആർ.സി.ബിയുടെ ഓസീസ് താരം ആദം സാംപയും ഇതേ അഭിപ്രായവുമായി രംഗത്ത് എത്തിയിരുന്നു. ഏറ്റവും ദുർബലമായ ബയോ ബബ്ൾ സംവിധാനമാണ് ഐ.പി.എല്ലിലേത്. മത്സരങ്ങളുടെ ഭാഗമായി ഞാൻ ഏതാനും ബയോ ബബിളുകളുടെ ഭാഗമായിട്ടുണ്ട്. അതിൽ ഏറ്റവും ദുർബലം ഐ.പി.എല്ലിൽ ഈ സീസണിൽ കണ്ടതാണ്. സാംപ മുൻപ് പറഞ്ഞത്. കഴിഞ്ഞ വർഷത്തേത് പോലെ ഐ.പി.എൽ യു.എ.ഇയിൽ വെച്ചായിരുന്നു നടത്തേണ്ടിയിരുന്നതെന്നും സാംപ വ്യക്തമാക്കി. ഇന്ത്യയിലെ കോവിഡ് വ്യാപനം മനസിലാക്കിയ സാംപ ഐ.പി.എല്ലിൽനിന്ന് പിന്മാറി പിന്നീട് ഓസ്ട്രേലിയയിലേക്ക് മടങ്ങിയിരുന്നു.
ഐ.പി.എല്‍ യു.എ.ഇയില്‍ വെച്ച് നടത്തണമായിരുന്നുവെന്നാണ് സാഹയും അഭിപ്രായപ്പെട്ടത്. ഐ.പി.എല്ലിന്റെ 13ാം പതിപ്പ് യു.എ.ഇയിലാണ് നടത്തിയത്. അത് വളരെ ഭംഗിയായ രീതിയില്‍ പൂര്‍ത്തീകരിക്കുവാൻ ബി.സി.സി.ഐക്ക് സാധിച്ചു. പക്ഷേ 14ാം പതിപ്പ് പാതി വഴിയ്ക്ക് നിര്‍ത്തി വയ്ക്കേണ്ടി വന്നു.
കഴിഞ്ഞ തവണ പരിശീലനത്തില്‍ ഗ്രൗണ്ട് സ്റ്റാഫിനും പോലും അനുമതിയില്ലായിരുന്നു, എന്നാല്‍ ഇത്തവണ പരിശീലന സ്ഥലങ്ങളില്‍ കുട്ടികള്‍ പോലും എത്തി നോക്കുന്നത് കാണാനാകുമായിരുന്നു. എവിടെയാണ് പിഴച്ചതെന്ന് അധികാരികള്‍ പരിശോധിക്കണമെന്നും സാഹ കൂട്ടിച്ചേർത്തു.
Adjust Story Font
16