ഗള്‍ഫില്‍ ഒരു ബിസിനസ് ആണോ നിങ്ങളുടെ ലക്ഷ്യം?
ഗള്‍ഫ് രാജ്യങ്ങളില്‍ നിങ്ങളുടെ ബിസിനസ് എന്തുമായിക്കൊള്ളട്ടെ, അതിന്‍റെ മികവിനും ഉയര്‍ച്ചയ്ക്കുമുള്ള ഒരു പ്രൊഫഷണല്‍ സൊലൂഷനുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിജിറ്റല്‍ മകാന്‍.
നാട്ടില്‍ ജോലി ചെയ്തിട്ട് കാര്യമില്ലെന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ തലമുറയില്‍ ഏറെപ്പേരും... എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്നതാണ് അവരുടെ രണ്ടാമത്തെ ആഗ്രഹം... ഈ രണ്ട് ആഗ്രഹങ്ങളും കൂടി അവരെ കൊണ്ട് ചെന്നെത്തിക്കുന്നതോ ഗള്‍ഫ് രാജ്യങ്ങളിലും.
ബിസിനസ് തുടങ്ങും മുമ്പുള്ള മുന്നൊരുക്കങ്ങളെല്ലാം കൃത്യമായിരിക്കും. പക്ഷേ, പിന്നെ അതെങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന കാര്യത്തില്‍ ഉള്ള വ്യക്തത കുറവാണ് പലരുടെയും പരാജയത്തിന് കാരണമാകുന്നത്.
മാര്‍ക്കറ്റിംഗിനായാലും അക്കൌണ്ടിംഗ് സെക്ഷനുകളിലായാലും ഒരുപാട് സ്റ്റാഫുകളെ വെച്ചൊന്നും തുടക്കകാരനായ ഒരാള്‍ക്ക് തന്‍റെ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചെന്ന് വരില്ല. അത്തരക്കാര്‍ക്ക് സഹായകമായി നിരവധി ആപ്പുകളും സോഫ്റ്റ് വെയറുകളും വെബ്‍സൈറ്റുകളും ഇന്നുണ്ട്. പലതും വലിയ തുക കൊടുത്ത് പര്‍ച്ചേസ് ചെയ്യേണ്ടിവരും എന്നതാണ് അവിടെയും സാധാരണക്കാരായ ബിസിസ്സുകാരെ വിഷമത്തിലാക്കുന്നത്. എന്നാലിതാ, ഗള്‍ഫ് രാജ്യങ്ങളില്‍ നിങ്ങളുടെ ബിസിനസ് എന്തുമായിക്കൊള്ളട്ടെ, അതിന്‍റെ മികവിനും ഉയര്‍ച്ചയ്ക്കുമുള്ള ഒരു പ്രൊഫഷണല്‍ സൊലൂഷനുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിജിറ്റല്‍ മകാന്‍.
വാന്‍ ആന്‍റ് ഷോപ്പ് വാറ്റ് സോഫ്റ്റ്‍വെയര്‍
ജിസിസി രാജ്യങ്ങളില്‍ വാന്‍ ഉപയോഗിച്ചുകൊണ്ടുള്ള വില്‍പ്പന സാധാരണയാണ്. തുടക്കക്കാരായ പലരും ബിസിനസ്സിലേക്ക് ഇറങ്ങുന്നതും വാന്‍ സെയില്‍സ് നടത്തിയാണ്. അത്തരത്തില്‍ വില്‍പ്പന നടത്തുന്നവര്‍ക്ക് തങ്ങളുടെ കണക്കും കച്ചവടവും ചെലവും വരവും എല്ലാം കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കാന്‍ ഡിജിറ്റല്‍ മകാന്‍റെ വാന്‍ സോഫ്റ്റ് വെയര്‍ സഹായിക്കും.
വാറ്റ് കൂടി ഉള്‍പ്പെടുന്ന ബില്ലിംഗ് സോഫ്റ്റ് വെയറാണ് ഇത്. ഇത്തരത്തില്‍ ബിസിനസ് നടത്തുന്ന ഒരാളുടെ വാനില്‍ എത്ര സ്റ്റോക്ക് ഉണ്ട്, എത്ര വില്‍പ്പന നടന്നു, ബാലന്‍സ് എത്ര, റിട്ടേണ്‍ എത്ര എന്നൊക്കെ കൃത്യമായി വാന്‍ ആന്‍റ് വാറ്റ് സോഫ്റ്റ്‍വെയര്‍, വഴി ഒരാള്‍ക്ക് ഒറ്റയ്ക്ക് മാനേജ് ചെയ്യാന്‍ പറ്റും.
മറ്റൊന്ന് ഷോപ്പ് ആന്‍റ് വാറ്റ് സോഫ്റ്റ്‍വെയര്‍ ആണ്. ഇത് കടകളില്‍ ബിസിനസ് ചെയ്യുന്നവര്‍ക്കുള്ളതാണ്. സൂപ്പര്‍മാര്‍ക്കറ്റുകള്‍, റെസ്റ്റോറന്‍റുകള്‍ തുടങ്ങിയവ നടത്തുന്നവര്‍ക്ക് ബില്ല് അടിക്കുമ്പോള്‍ വാറ്റ് ഉള്‍പ്പെടുന്ന ബില്‍ വരുന്ന രീതിയിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അക്കൌണ്ട്സ് മാത്രമല്ല, സ്റ്റോക്ക്, സ്റ്റോര്‍ റിപ്പോര്‍ട്ട്, പ്രോഫിറ്റ് റിപ്പോര്‍ട്ട് എല്ലാം ഈ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഇആര്‍പി ബില്ലിംഗ് സോഫ്റ്റ് വെയര്‍
കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍, വലിയ ഹോള്‍സെയില്‍ കമ്പനികള്‍, മാനുഫാക്ചറിംഗ് കമ്പനികള്‍, പ്രൊഡക്ഷന്‍ യൂണിറ്റുകളുള്ള കമ്പനികള്‍, ഹോസ്പിറ്റലുകള്‍ പോലുള്ള വലിയ വലിയ കമ്പനികള്‍ എന്നിവര്‍ക്കാണ് ഇആര്‍പി ബില്ലിംഗ് സോഫ്റ്റ് വെയര്‍ ആവശ്യമായി വരുന്നത്. ഇതില്‍ എച്ച് ആര്‍, പേ റോള്‍, സ്റ്റാഫുകളുടെ സാലറി മുതല്‍ ചെറിയ കാര്യം തൊട്ട് വലിയ കാര്യങ്ങള്‍ വരെ ഉണ്ടാകും. സാലറി ഓട്ടോമെറ്റിക്കലി സ്റ്റാഫുകളുടെ അക്കൌണ്ടിലേക്ക് കൃത്യമായി ട്രാന്‍സ്‍ഫറാകുന്നത് വരെ ഈ സോഫ്റ്റ് വെയര്‍ മുഖാന്തിരം സെറ്റ് ചെയ്ത് വെക്കാന്‍ സാധിക്കും.
മൊബൈല്‍ ആപ്പ് (ഐഒഎസ് ആന്‍റ് ആന്‍ഡ്രോയ്ഡ്)
ഒരു ബിസിനസ് ടീമിന്‍റെ ബിസിനസ് ആശയം എന്തുമായിക്കൊള്ളട്ടെ, അത് നടപ്പില്‍ വരുത്താന്‍ അവര്‍ക്കൊരു മൊബൈല്‍ ആപ്പിന്‍റെ സഹായം വേണ്ടതുണ്ടെങ്കില്‍ അത് ഡിസൈന്‍ ചെയ്ത് ഡെവലെപ്പ് ചെയ്ത് നല്‍കും ഡിജിറ്റല്‍ മകാന്‍. ഇതിനാവശ്യമായ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ സിംഗിള്‍ വെന്‍ഡറും, മള്‍ട്ടി വെന്‍ഡറുമുണ്ട്. കസ്റ്റമറുടെ ബിസിനസ് ആശയം എന്താണ് എന്ന് മാത്രം പറഞ്ഞാല്‍ മതി, അത് എങ്ങനെ ഒരു മൊബൈല്‍ ആപ്പ് വഴി ബിസിനസ് ചെയ്യാം ഡിജിറ്റല്‍ മകാന്‍ ടീം പറഞ്ഞുതരും.
വെബ്‍സൈറ്റ് ഡിസൈന്‍ ആന്‍റ് ഡെവലെപ്പ്മെന്‍റ്
വെബ്‍സൈറ്റ് ഡിസൈനും ഡെവലപ്പ്മെന്‍റും ഡിജിറ്റല്‍ മകാന്‍റെ സേവനങ്ങളില്‍ ഉള്‍പ്പെട്ടതാണ്. ഓണ്‍ലൈന്‍ ആയി ആളുകള്‍ക്ക് പര്‍ച്ചേസ് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള ഇ കൊമേഴ്സ് വെബ്‍സൈറ്റുകളും ഇവര്‍ ഡിസൈന്‍ ചെയ്ത് നല്‍കുന്നു.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആന്‍റ് വാട്സ്ആപ്പ് ഇകൊമേഴ്സ് ആപ്ലിക്കേഷന്‍
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഇല്ലാതെ ഇന്നത്തെ കാലത്ത് എന്ത് ബിസിനസ്സിനും വളര്‍ച്ചയില്ല. ബിസിനസ് ഒന്ന് തളര്‍ന്നാല്‍ അത് മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല വഴി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആണ്. ഫെയ്സ്‍ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്നാപ്പ് ചാറ്റ്, എസ്ഇഒ തുടങ്ങി ഏത് സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോം വഴിയും മാര്‍ക്കറ്റിംഗ് നടത്തി ബിസിനസ് മെച്ചപ്പെടുത്താന്‍ സാധിക്കും.
വാട്സ്ആപ്പ് ഈ കൊമേഴ്സ് ആപ്ലിക്കേഷന്‍ വഴി കുറഞ്ഞ ചെലവില്‍ വാട്സ്ആപ്പ് വഴി ഓര്‍ഡര്‍ സ്വീകരിക്കാനും കസ്റ്റമറിലെത്തിക്കാനും കഴിയും. വാട്സ്ആപ്പ് വഴി ഡീറ്റെയിലുകള്‍ എടുക്കുക മാത്രമല്ല, തങ്ങളുടെ പ്രൊഡക്ടുകള്‍ കാണിക്കുകയും ചെയ്യാം.
ലോഗോ ആന്‍റ് ബ്രാന്‍ഡിംഗ്
തീര്‍ച്ചയായും ഒരു ബിസിനസ്സിന്‍റെ വളര്‍ച്ചയ്ക്ക് അതിന്റെ ലോഗോയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ലോഗോ കണ്ട് മാത്രമാണ് ഇന്നത്തെ കാലത്ത് പലരും പ്രൊഡക്ടുകള്‍ തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ ബ്രാന്‍ഡിംഗിനെ കുറിച്ച് വ്യക്തമായി അറിയുന്ന ആളുകളെ തന്നെ വേണം ലോഗോ ഡിസൈനും ഏല്‍പ്പിക്കാന്‍. ലോഗോ ആന്‍റ് ബ്രാന്‍ഡിംഗ് സേവനം കൂടി ഡിജിറ്റല്‍ മകാന്‍ ടീം നല്‍കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Website : www.digitalmakan.com
EMail : digitalmakan@gmail.com
Phone : 91 8089197604
966536324030
Adjust Story Font
16