Quantcast

ജെസ്‌ന തിരോധാന കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി

കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു

MediaOne Logo

  • Published:

    19 Feb 2021 7:13 AM GMT

ജെസ്‌ന തിരോധാന കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി
X

ജെസ്‌ന തിരോധാന കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി. കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. കേസ് ഡയറി ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് നൽകണം. സി.ബി.ഐക്ക് വേണ്ട സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ഒരുക്കണമെന്നും കോടതി നിർദേശിച്ചു.

2018 മാര്‍ച്ച് 20നാണ് ജെസ്ന മരിയ ജെയിംസിനെ കാണാതായത്. രാവിലെ എരുമേലി മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് പിത‍ൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്നു.

ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബെംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡിജിപി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story