ദുരിതാശ്വാസം : ഒരു മാസത്തെ ശമ്പളം കേരളത്തിന് നല്‍കുമെന്ന് ഡി.എം.കെ എം.എൽ.എമാർ
നേരത്തെ ഡി.എം.കെ കേരളത്തിന് ഒരു കോടി നൽകിയിരുന്നു
കേരളത്തിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി
ദ്രാവിഡ മുന്നേട്ര കഴകം എം.എൽ.എമാർ (ഡി.എം.കെ) തങ്ങളുടെ ഒരു മാസത്തെ ശമ്പളം കേരളത്തിന് നൽകുമെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ. മുൻ അധ്യക്ഷൻ കരുണാനിധിയുടെ നിര്യാണം കൂടി കണക്കിലെടുത്താല്‍ ഡി.എം.കെ ക്ക് 88 എം.എൽ.എമാരും നാല് രാജ്യസഭ എം.പിമാരുമാണ് ഉള്ളത്. നേരത്തെ ഡി.എം.കെ കേരളത്തിന് ഒരു കോടി നൽകിയിരുന്നു.
സംസ്ഥാനത്ത് തുടർന്ന് വരുന്ന സാമ്പത്തിക ക്ഷാമത്തെതുടർന്ന് തമിഴ്നാട് നിര്‍മ്മാണസഭ അംഗങ്ങളുടെ ശമ്പള വർദ്ദനവിനെതിരെ ഡി.എം.കെ രംഗത്ത് വന്നിരുന്നു
Next Story
Adjust Story Font
16