Quantcast

നമ്മള്‍ അതിജീവിക്കും, ഓരോ മണിക്കൂറിലും കേരളത്തിന് ലഭിക്കുന്നത് ഒരു കോടി

എട്ട് ദിവസങ്ങളിലായി 2.62 ലക്ഷം പേര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തി. ഒരു മണിക്കൂറില്‍ ശരാശരി 2462 പേര്‍ (ഒരു മിനിട്ടില്‍ 41 പേര്‍) വെബ്‌സൈറ്റ് ഉപയോഗിച്ചു പണമടയ്ക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    22 Aug 2018 10:10 AM GMT

നമ്മള്‍ അതിജീവിക്കും, ഓരോ മണിക്കൂറിലും കേരളത്തിന് ലഭിക്കുന്നത് ഒരു കോടി
X

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് CMDRF ഓണ്‍ലൈന്‍ പേയ്‌മെന്റ് ഗേറ്റ്‌വേ മുഖേന 21ന് വൈകിട്ട് ആറ് മണിവരെ 112 കോടി രൂപ സംഭാവന ലഭിച്ചു. ഇതിനു പുറമേ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ CMDRF അക്കൗണ്ടില്‍ നേരിട്ട് 187 കോടി രൂപയും ലഭിച്ചിട്ടുണ്ട്. ഇതുവരെ 309 കോടി രൂപയാണ് ലഭിച്ചത്.

donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുളളത്. ഇതില്‍ 73.32 കോടി രൂപ പേയ്‌മെന്റ് ഗേറ്റ്‌വേകള്‍ വഴിയാണ് ലഭിച്ചത്. എട്ട് ദിവസങ്ങളിലായി 2.62 ലക്ഷം പേര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തി. ഒരു മണിക്കൂറില്‍ ശരാശരി 2462 പേര്‍ (ഒരു മിനിട്ടില്‍ 41 പേര്‍) വെബ്‌സൈറ്റ് ഉപയോഗിച്ചു പണമടയ്ക്കുന്നുണ്ട്. ഇതിനു പുറമേ പേറ്റിഎം വഴി 35 കോടി രൂപയും മറ്റ് ബാങ്ക് യു.പി.ഐകള്‍ വഴി ഏകദേശം നാല് കോടി രൂപയും ഇതുവരെ ലഭിച്ചിട്ടുണ്ട്.

ഒരു മണിക്കൂറില്‍ ശരാശരി ഒരു കോടി രൂപ (ഒരു മിനിറ്റില്‍ 1.67 ലക്ഷം രൂപ) വീതം ഓണ്‍ലൈനായി സംഭാവന ലഭിക്കുന്നുണ്ട്. ഏഴു ബാങ്ക്/പേയ്‌മെന്റ് ഗേറ്റ് വേകളാണ് സിഡിറ്റ് വികസിപ്പിച്ച വെബ്‌സൈറ്റില്‍ എപ്പോള്‍ ബന്ധിപ്പിച്ചിട്ടുള്ളത്. ഇതുവഴി 57 ബാങ്കുകളിലുള്ള സ്വന്തം അക്കൗണ്ടില്‍ നിന്നും നേരിട്ടും നാല് യു.പി.ഐകളും ക്യു.ആര്‍.കോഡും പുറമേ ഇന്റര്‍നാഷണല്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിച്ചും പണമയയ്ക്കാം. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പണം അയയ്ക്കാന്‍ കൂടുതല്‍ ഗേറ്റ്‌വേകളും മറ്റു സര്‍വീസ് പ്രൊവൈഡര്‍മാരെയും സി.എം.ഡി.ആര്‍എഫ് സംഭാവന വെബ്‌സൈറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

TAGS :

Next Story