കുട്ടനാട്ടില്‍ മഹാശുചീകരണ യജ്ഞത്തിന് തുടക്കമായി
കുട്ടനാട്ടില്‍ മഹാ ശുചീകരണ യജ്ഞത്തിന് തുടക്കമായി. അറുപതിനായിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ശുചീകരണ യജ്ഞം നാളെയും തുടരും. ക്യാമ്പുകളില്‍ കഴിയുന്നവരെ മുപ്പതാം തീയതി കുട്ടനാട്ടില്‍ പുനരധിവസിപ്പിക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു. കുട്ടനാട്ടില്‍ നിന്നുള്ള അമ്പതിനായിരം സന്നദ്ധ പ്രവര്‍ത്തകര്‍ക്കു പുറമെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അയ്യായിരം പേരും ജില്ലയ്ക്ക് പുറത്തു നിന്ന് അയ്യായിരം പേരുമാണ് ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാവുന്നത്.
കാവാലം, കൈനകരി, ചമ്പക്കുളം പഞ്ചായത്തുകളിലേക്കുള്ളവരെ ആലപ്പുഴയില്‍ നിന്ന് ബോട്ടു മാര്‍ഗവും ബാക്കിയുള്ള പഞ്ചായത്തുകളിലേക്കുള്ളവരെ റോഡു മാര്‍ഗവും എത്തിച്ചു. മന്ത്രിമാരായ തോമസ് ഐസക് പുളിങ്കുന്നിലും, ജി സുധാകരന്‍ കൈനകരിയിലും, പി തിലോത്തമന്‍ മുട്ടാറിലും, ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി. പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. ആകെ ശുചിയാക്കാനുള്ളതിന്റെ മുപ്പത് ശതമാനത്തോളം വീടുകളാണ് ആദ്യ ദിനത്തില്‍ ശുചിയാക്കാനായത്.
എങ്കിലും രണ്ടാം ദിനത്തോടെ വെള്ളം ഒഴിഞ്ഞു പോയ എല്ലായിടത്തെയും ശുചീകരണം പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. നിശ്ചയിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ക്കും വിദഗ്ധര്‍ക്കും പുറമെ നിരവധി പേരാണ് ആദ്യദിനത്തില്‍ സ്വയം തയ്യാറായി കുട്ടനാട്ടിലേക്കെത്തിയത്. രണ്ടാം ദിനത്തിലും ഇതേ പിന്തുണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ക്കുണ്ടാവുമെന്നാണ് ജില്ലാ ഭരണകൂടം കണക്കാക്കുന്നത്.
Adjust Story Font
16