Quantcast

കൊച്ചിയില്‍ മോഡലുകൾ മരിച്ച കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത

മോഡലുകൾ സഞ്ചരിച്ച കാറിനെ പിന്തുടർന്ന് വാഹനം ഓടിച്ച ഷൈജു കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2021-11-18 01:41:09.0

Published:

18 Nov 2021 12:59 AM GMT

കൊച്ചിയില്‍ മോഡലുകൾ മരിച്ച കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത
X

മുൻ മിസ് കേരള അടക്കം വാഹനാപകടത്തിൽ മരിച്ച കേസിൽ അറസ്റ്റിലായ നമ്പർ 18 ഹോട്ടൽ ഉടമ റോയിയേയും ജീവനക്കാരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. മോഡലുകൾ സഞ്ചരിച്ച കാറിനെ പിന്തുടർന്ന് വാഹനം ഓടിച്ച ഷൈജു കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഷൈജുവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും.

മോഡലുകൾ അപകടത്തിൽ മരിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ തെളിവ് നശിപ്പിച്ചതിനാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റും അഞ്ചു ജീവനക്കാരും അറസ്റ്റിലായത്. ഇവരെ ഇന്ന് എറണാകുളം ജില്ലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അപകടം നടന്ന ദിവസം മോഡലുകളുടെ വാഹനത്തിനു പിന്നാലെ പിന്തുടർന്ന് കാർ ഓടിച്ച റോയിയുടെ സുഹൃത്ത് ഷൈജുവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാനുളള നീക്കത്തിലാണ് . അറസ്റ്റ് മുമ്പിൽ കണ്ട് ഷൈജു കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു .

കേസിൽ തെളിവാകേണ്ടിയിരുന്ന ദൃശ്യങ്ങൾ നശിപ്പിച്ചതിന് റോയ്‌യും ജീവനക്കാരും അറസ്റ്റിൽ ആയെങ്കിലും ഷൈജുവിനെ പൊലീസ് ചോദ്യം ചെയ്ത് നേരത്തെ വിട്ടയക്കുകയായിരുന്നു. മോഡലുകൾ സഞ്ചരിച്ച വാഹനം അമിത വേഗത്തിൽ പിന്തുടർന്നതിൽ മുൻ മിസ് കേരള അൻസിയുടെ ബന്ധുക്കളും ദുരൂഹത ആരോപിക്കുന്നുണ്ട്.




TAGS :

Next Story