Quantcast

''മനോനില തെറ്റിയ വ്യക്തിക്ക് നൽകുന്ന പരിഗണന നൽകാം'' കെ.ടി ജലീലിനെ പരിഹസിച്ച് നജീബ് കാന്തപുരം

എ.ആർ നഗർ ബാങ്ക് കുംഭകോണത്തിന്റെ ആദ്യ രക്തസാക്ഷിയാണ് അന്തരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവിയെന്ന് കെ.ടി. ജലീൽ എം.എൽ.എ പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-10-03 10:38:14.0

Published:

3 Oct 2021 10:23 AM GMT

മനോനില തെറ്റിയ വ്യക്തിക്ക് നൽകുന്ന പരിഗണന നൽകാം  കെ.ടി ജലീലിനെ പരിഹസിച്ച് നജീബ് കാന്തപുരം
X

കെ.ടി ജലീൽ എന്ന മനുഷ്യൻ എത്തിയ ദുരവസ്ഥയോർത്ത് സഹതപിക്കുന്നുവെന്നും മനോനില തെറ്റിയ വ്യക്തിക്ക് നൽകുന്ന പരിഗണന അദ്ദേഹത്തിനും നൽകാമെന്നും നജീബ് കാന്തപുരം എം.എൽ.എ. എ.ആർ നഗർ ബാങ്ക് കുംഭകോണത്തിന്റെ ആദ്യ രക്തസാക്ഷിയാണ് അന്തരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവിയെന്നും അഴിമതിയുടെ കറപുരളാത്ത അദ്ദേഹത്തിന്റെ പേരിൽ രണ്ട് കോടി കള്ളപ്പണ ഇടപാട് നടന്നത് മുതൽ മൗലവി വിഷമത്തിലായിരുന്നുവെന്നും കെ.ടി. ജലീൽ എം.എൽ.എ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് നജീബ് കാന്തപുരത്തിന്റെ വിമർശനം.

''മാനസിക ആരോഗ്യവും പ്രധാനം തന്നെയാണല്ലോ. അദ്ദേഹത്തിന് ദൈവം സദ്ബുദ്ധി നൽകട്ടെ!''യെന്നും നജീബ് കാന്തപുരം ഫേസ്ബുക്കിലിട്ട പോസ്റ്റിൽ പറഞ്ഞു.

അബ്ദുൽ ഖാദർ മൗലവിയുടെ സമ്മതമില്ലാതെ അദ്ദേഹത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കാൻ ബാങ്ക് സെക്രട്ടറി ഹരികുമാറിന് തനിച്ച് കഴിയില്ലെന്നും അതിന് പിന്നിൽ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലുണ്ടെന്നും കെ.ടി ജലീൽ മീഡിയവൺ എഡിറ്റോറിയൽ പരിപാടിയിലും ഫേസ്ബുക്ക് കുറിപ്പിലും ആരോപിച്ചിരുന്നു.

ജലീൽ തുടർച്ചയായി ആരോപണം ഉന്നയിക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് ചിലത് തുടർച്ചയായി അവഗണിച്ചേ പറ്റൂവെന്നായിരുന്നു മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പി.കെ. കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞത്.


TAGS :

Next Story