Quantcast

''എല്ലാവരെയും സംതൃപ്തിപ്പെടുത്താനാവില്ല''; ഡിസിസി പട്ടിക ഹൈ​ക്കമാൻഡിന്​ കൈമാറിയെന്ന് കെ.സുധാകരൻ

ഡിസിസി പട്ടിക ഇന്ന് പ്രഖ്യാപിക്കില്ലെന്ന് ഉറപ്പായി. ഡിസിസി പട്ടികയില്‍ ചര്‍ച്ച തുടരുമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2021-08-25 14:42:30.0

Published:

25 Aug 2021 2:33 PM GMT

എല്ലാവരെയും സംതൃപ്തിപ്പെടുത്താനാവില്ല; ഡിസിസി പട്ടിക ഹൈ​ക്കമാൻഡിന്​ കൈമാറിയെന്ന് കെ.സുധാകരൻ
X

കേരളത്തിലെ കോൺഗ്രസ്​ ഭാരവാഹികളുടെ പ്രഖ്യാപനം ഉടനുണ്ടാവുമെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ.സുധാകരൻ. ഡി.സി.സി ഭാരവാഹികളുടെ പട്ടിക ഉടൻ പുറത്തിറക്കും. എല്ലാ ജില്ലകളിലും ഒറ്റപ്പേരിലേക്ക്​ എത്തിയെന്നും അന്തിമ പട്ടിക ഹൈ​ക്കമാൻഡിന്​ കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും സംതൃപ്തിപ്പെടുത്താനാവില്ലെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഡിസിസി പട്ടിക ഇന്ന് പ്രഖ്യാപിക്കില്ലെന്ന് ഉറപ്പായി. ഡിസിസി പട്ടികയില്‍ ചര്‍ച്ച തുടരുമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞത്. തര്‍ക്കം തുടരുന്ന ജില്ലകളില്‍ സമവായമായില്ലെന്നാണ് സൂചന.

ഡി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​രു​ടെ പ​ട്ടി​ക പു​റ​ത്തു​വ​രാ​നി​രി​ക്കെ, നേ​തൃ​ത്വ​ത്തി​നെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​രി​ന്​ കോ​ൺ​ഗ്ര​സ്​ ഗ്രൂ​പ്പു​ക​ൾ തയാറെടുത്തുവെന്ന വാർത്തകളും പുറത്ത്​ വരുന്നുണ്ട്​. ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ വാ​ട്​​സ്​​ആ​പ്​​ ​ഗ്രൂ​പ്​​ ച​ർ​ച്ച​ക​ൾ കഴിഞ്ഞ ദിവസം പു​റ​ത്തു​വ​ന്നിരുന്നു. തീ​രു​മാ​നം വ​ന്നാ​ൽ ഉ​ട​ൻ രം​ഗ​ത്തു​വ​ര​ണ​മെ​ന്നും ഡി.​സി.​സി പ്ര​സി​ഡ​ന്റ്​ പ​ദ​ത്തി​ലേ​ക്ക്​ പ​രി​ഗ​ണി​ച്ച​വ​രു​ടെ ഫാ​ൻ​സി​നെ ഇ​ള​ക്കി​വി​ട​ണ​മെ​ന്നു​മാ​യിരുന്നു​ ആ​ഹ്വാ​നം. ആ​ർ.​സി. ബ്രി​ഗേ​ഡ്​ എ​ന്ന​ വാ​ട്​​സ്​​ആ​പ്​​ ഗ്രൂ​പ്പിലെ സന്ദേശമായിരുന്നു പുറത്തുവന്നത്.

പ​റ്റു​മെ​ങ്കി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രോ​ടും ആ​ശ​യ​വി​നി​മം ന​ട​ത്തി സം​യു​ക്ത ആ​ക്ര​മ​ണം ന​ട​ത്താ​നും ആ​ഹ്വാ​ന​മു​ണ്ട്. അ​തേ​സ​മ​യം ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​റി​വോ​ടെ​യും സ​മ്മ​ത​ത്തോ​ടെ​യും ഒ​രു വാ​ട്സ്ആ​പ്​ ഗ്രൂ​പ്പും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തിന്‍റെ ഓ​ഫി​സ് അ​റി​യി​ച്ചിരുന്നു.

TAGS :

Next Story