Quantcast

പൂട്ടിപ്പോയ 10 മദ്യവിൽപന ശാലകൾ വീണ്ടും തുറക്കുന്നു

പ്രീമിയം ഷോപ്പുകളായാണ് മദ്യവിൽപന ശാലകൾ തുറക്കുക

MediaOne Logo

Web Desk

  • Updated:

    2022-06-04 03:01:37.0

Published:

4 Jun 2022 2:44 AM GMT

പൂട്ടിപ്പോയ 10 മദ്യവിൽപന ശാലകൾ വീണ്ടും തുറക്കുന്നു
X

തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിപ്പോയ കൂടുതൽ മദ്യ വിൽപന ശാലകൾ തുറക്കുന്നു. കൺസ്യൂമർ ഫെഡിന്റെ 10 ഔട്ട്‌ലെറ്റുകൾ വീണ്ടും തുറക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. പ്രീമിയം ഷോപ്പുകളായാണ് ഇവ തുറക്കുക. ഇതിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.

പുതിയ മദ്യനയത്തിന്റെ ഭാഗമായി കഴിഞ്ഞ മേയിൽ ബെവ്‌കോ പൂട്ടിയ ഔട്ട്‌ലെറ്റുകൾ തുറക്കാൻ തീരുമാനിച്ചിരുന്നു. അതാത് താലൂക്കുകളിൽ തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ തൊട്ടടുത്ത സ്ഥലങ്ങളിൽ തുറക്കാനായിരുന്നു തീരുമാനം. ഇതുസംബന്ധിച്ച് നികുതി സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. പുതിയ നയമനുസരിച്ച് സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കും. തിരക്കൊഴിവാക്കാൻ എന്ന പേരിൽ അടച്ചിട്ടിരുന്ന മദ്യഷാപ്പുകൾ പ്രീമിയം ഷാപ്പുകളായി തുറക്കാനായിരുന്നു തീരുമാനം. ഐ.ടി, ടൂറിസം മേഖലകളിൽ ബാറുകൾ ഉൾപ്പെടെ ആരംഭിക്കാനും തീരുമാനിച്ചിരുന്നു. സൈനിക, കേന്ദ്ര പൊലീസ് സൈനിക കാൻറീനുകളിൽ മദ്യവില വർധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വർധനവെന്നായിരുന്നു അറിയിപ്പ്.





10 closed liquor stores reopens in Kerala

TAGS :

Next Story