സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിൽ വലിയ മാറ്റങ്ങൾ വരുന്നു; പരിഷ്‌കാരങ്ങൾ നിർദേശിക്കാൻ 10 അംഗ സമിതി
ഡ്രൈവിങ് ടെസ്റ്റും ലേണേഴ്‌സ് ടെസ്റ്റും കൂടുതൽ കർശനമാക്കുമെന്നും ലൈസൻസുകളുടെ എണ്ണം കുറയ്ക്കുമെന്നും ഗതാഗതമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. പരിഷ്‌കാരങ്ങൾ നിർദേശിക്കുന്നതിനായി ഗതാഗതവകുപ്പ് പത്തംഗ സമിതിയെ നിയോഗിച്ചു. സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ അധ്യക്ഷനായാണ് പുതിയ സമിതി. ഒരാഴ്ചക്കുള്ളിൽ നിർദേശങ്ങൾ സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
ഡ്രൈവിങ് ടെസ്റ്റും ലേണേഴ്‌സ് ടെസ്റ്റും പരിഷ്‌കരിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ ഡ്രൈവിങ് ടെസ്റ്റ് താരതമ്യേന എളുപ്പമായതാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്ന നിലപാടിലാണ് മന്ത്രി. പിന്നോട്ടുള്ള പാർക്കിങ്, വാഹനം കയറ്റത്തിൽ നിർത്തി എടുക്കൽ തുടങ്ങിയ കാര്യങ്ങൾ റോഡ് ടെസ്റ്റിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Next Story
Adjust Story Font
16