Quantcast

എറണാകുളത്ത് മദ്യപിച്ച് വാഹനമോടിച്ച 10 സ്‌കൂൾ ബസ് ഡ്രൈവർമാർ പിടിയില്‍

വടക്കേക്കരയിൽ മദ്യപിച്ച് വിദ്യാർത്ഥികളുമായി വാഹനമോടിച്ചു വരുന്നതിനിടെയാണു മൂന്നുപേർ പിടിയിലായത്

MediaOne Logo

Web Desk

  • Published:

    7 Aug 2023 2:46 PM GMT

10 school bus drivers arrested for drunken driving in Ernakulam, bus drivers arrest in drunken driving, drunken driving case
X

കൊച്ചി: എറണാകുളത്ത് മദ്യപിച്ച് വാഹനമോടിച്ച 10 സ്‌കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ. രണ്ട് സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെയും കേസെടുത്തു. റൂറൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് വാഹനമോടിച്ചവരെ പിടികൂടിയത്.

സ്‌കൂൾ ബസ് ഡ്രൈവർമാർ മദ്യപിച്ചു വാഹനമോടിക്കുന്നതായുള്ള പരാതിയെ തുടർന്നാണു ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ പരിശോധന നടത്താൻ നിർദേശം നൽകിയത്്. 409 വാഹനങ്ങളാണ് പരിശോധിച്ചത്. ഇതിലാണ് അങ്കമാലി, വടക്കേക്കര, പറവൂർ, കോടനാട് എന്നിവിടങ്ങളിൽനിന്ന് ഡ്രൈവർമാർ പിടിയിലായത്.

അങ്കമാലിയിൽനിന്നു മാത്രം അഞ്ചുപേർ പിടിയിലായി. ഇതിൽ മൂന്നുപേർ സ്‌കൂൾ-കോളജ് ബസ് ഡ്രൈവർമാരാണ്. വടക്കേക്കരയിൽ മൂന്നുപേരും അറസ്റ്റിലായി. ഇവർ മദ്യപിച്ച് വിദ്യാർത്ഥികളുമായി വാഹനമോടിച്ചു വരുന്നതിനിടെയാണു പിടിയിലായത്. പറവൂരും കോടനാട്ടും രണ്ടു വീതം ഡ്രൈവരും പിടിയിലായി.

Summary: 10 school bus drivers arrested for drunken driving in Ernakulam

TAGS :

Next Story