കൊല്ലത്ത് 10750 കിലോ പഴകിയ മത്സ്യം പിടികൂടി
അടൂർ, ആലങ്കോട്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ഏജന്റുമാർക്ക് മത്സ്യം വിൽക്കുകയായിരുന്നു ലക്ഷ്യം
കൊല്ലം: ആര്യങ്കാവിൽ 10750 കിലോ പഴകിയ മീൻ ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. പുഴുവരിച്ച മീനുകളാണ് പിടികൂടിയത്. ഇന്നലെ രാത്രി ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നിന്ന് മൂന്ന് ലോറികളിലായി കൊണ്ടുവന്ന ചൂര മീനാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പിടിച്ചെടുത്തത്.
തമിഴ്‌നാട്ടിലെ നാഗപട്ടണം, കടലൂർ എന്നിവിടങ്ങളിൽനിന്നുള്ള മീനുകളാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം കയ്യോടെ പിടിച്ചത്. ട്രോളിംഗ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മത്സ്യ ക്ഷാമം രൂക്ഷമാണ്. ഈ അവസരം മുതലെടുത്ത് കേരളത്തിൽ മീനുകൾ വിൽക്കാനായിരുന്നു പദ്ധതി. അടൂർ, ആലങ്കോട്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ഏജന്റുമാർക്ക് മത്സ്യം വിൽക്കുകയായിരുന്നു ലക്ഷ്യം. പുഴുവരിക്കുകയും പൂപ്പൽ ബാധിച്ച നിലയിലുമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പഴകിയ മത്സ്യം പിടിച്ചെടുത്തത്. മൂന്ന് ലോറികളിലായി പഴകിയ മത്സ്യം കേരളത്തിലേക്ക് കടത്താനുള്ള ശ്രമത്തെ ഭക്ഷ്യ സുരക്ഷാ വിഭാഗം പരാജയപ്പെടുത്തുകയായിരുന്നു. പഴകിയ മീനുകൾ പിടിച്ചെടുത്തതോടെ പരിശോധന കർശനമാക്കിയിരിക്കുകയാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം.
Adjust Story Font
16