Quantcast

ഷാന്‍ വധക്കേസ്: കൊലയാളി സംഘത്തിലെ അഞ്ചുപേര്‍ ഉള്‍പ്പെടെ 11 പേര്‍ പിടിയില്‍

പ്രതികളെ സേവാഭാരതിയുടെ ആംബുലൻസിൽ രക്ഷപ്പെടുത്തിയ ചേർത്തല സ്വദേശി അഖിലിന്റെ അറസ്റ്റാണ് കേസിൽ നിർണായകമായത്

MediaOne Logo

Web Desk

  • Updated:

    2021-12-24 16:37:43.0

Published:

24 Dec 2021 4:35 PM GMT

ഷാന്‍ വധക്കേസ്: കൊലയാളി സംഘത്തിലെ അഞ്ചുപേര്‍ ഉള്‍പ്പെടെ 11 പേര്‍ പിടിയില്‍
X

എസ്ഡിപിഐ നേതാവ് കെ എസ് ഷാൻ വധക്കേസിൽ കൊലയാളി സംഘത്തിലെ അഞ്ചുപേർ പിടിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്തവർ ഉൾപ്പെടെ എട്ട് പേരാണ് ഇന്ന് പിടിയിലായത്. 11 പേർ ഷാൻ കേസിൽ ഇതുവരെ പിടിയിലായി. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാൻ കൊല്ലപ്പെട്ട് ആറ് ദിവസമാകുമ്പോഴാണ് പ്രധാന പ്രതികൾ പൊലീസ് പിടിയിലാകുന്നത്. അതുൽ, വിഷ്ണു, അഭിമന്യു, സാനന്ത്, ജിഷ്‌ണു എന്നിവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികളെ ഒളിവിൽ താമസിപ്പിച്ച ചാലക്കുടി സ്വദേശികളായ സുരേഷ്, ഉമേഷ്, ഗൂഢാലോചനയിൽ പങ്കെടുത്ത ധനേഷ് എന്നിവരെയും പൊലീസ് പിടികൂടി. എല്ലാവരും ആർഎസ്എസിന്‍റെ സജീവ പ്രവർത്തകരാണ്.

പ്രതികളെ സേവാഭാരതിയുടെ ആംബുലൻസിൽ രക്ഷപ്പെടുത്തിയ ചേർത്തല സ്വദേശി അഖിലിന്റെ അറസ്റ്റാണ് കേസിൽ നിർണായകമായത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.

അതേസമയം ബിജെപി നേതാവ് രൺജീത്ത് വധക്കേസിൽ പ്രധാന പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. ഇവർക്കായി സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടക്കുന്നുണ്ട്. ആർഎസ്എസിലെയും എസ്ഡിപിഐയിലെയും കുറ്റവാളികളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കാൻ ഡിജിപി നിർദേശം നൽകി. ക്രിമിനൽ സംഘങ്ങൾക്ക് പണം കിട്ടുന്ന സ്രോതസ് കണ്ടെത്തുമെന്നും ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി.

TAGS :

Next Story