Quantcast

ചീഫ് സെക്രട്ടറിയുമായുള്ള ചർച്ചയിലും വഴങ്ങാതെ ഗവർണർ; 11 ഓർഡിനൻസുകളുടെ കാലാവധി ഇന്ന് അവസാനിക്കും

ഗവർണർ ഒപ്പിടാതെ വരുന്നതോടെ റദ്ദാക്കപ്പെടുന്ന ഓർഡിനൻസുകൾ മന്ത്രിസഭാ അംഗീകാരത്തോടെ വീണ്ടും രാജ് ഭവനിലേക്ക് അയക്കേണ്ടിവരും

MediaOne Logo

Web Desk

  • Updated:

    2022-08-08 01:07:44.0

Published:

8 Aug 2022 12:58 AM GMT

ചീഫ് സെക്രട്ടറിയുമായുള്ള ചർച്ചയിലും വഴങ്ങാതെ ഗവർണർ; 11 ഓർഡിനൻസുകളുടെ കാലാവധി ഇന്ന് അവസാനിക്കും
X

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി അടക്കം നിർണായകമായ 11 ഓർഡിനൻസുകളുടെ കാലാവധി ഇന്ന് അവസാനിക്കും. ഓർഡിനൻസുകൾ പുതുക്കി ഇറക്കുന്നതിന് വേണ്ടി സർക്കാർ അയച്ച ഫയലുകളിൽ തിടുക്കപ്പട്ട് തീരുമാനം എടുക്കേണ്ടന്നാണ് ഗവർണറുടെ നിലപാട്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി അര മണിക്കൂറോളം ചർച്ച നടത്തിയിട്ടും ഗവർണർ വഴങ്ങിയില്ല. ഇതോടെ ഓർഡിനൻസിലൂടെ നിലവിൽ വന്ന നിയമഭേദഗതി റദ്ദാക്കപ്പെടും.

കാലാവധി അവസാനിക്കും മുമ്പ് ഓർഡിനൻസിന് അംഗീകാരം നേടാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ഡൽഹിയിൽ നിന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടങ്ങിയ ശേഷം ഈ കാര്യത്തിൽ തീരുമാനം ഉണ്ടാവാൻ ഇടയുള്ളൂ. ഇതോടെ ഓർഡിനൻസിലൂടെ നിലവിൽ വന്ന നിയമഭേദഗതി റദ്ദാക്കപ്പെടും.

നിർണായകമായ 11 ഓർഡിനൻസുകൾ ആണ് പുതുക്കി ഇറക്കുന്നതിനായി ഗവർണറുടെ പരിഗണനയിൽ ഉള്ളത്. കഴിഞ്ഞമാസം 27ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനമെടുത്ത്. 28ന് രാജ്ഭവനിലേക്ക് അയച്ച ഫയലുകളിൽ ഇതു വരെ ഗവർണർ ഒപ്പിട്ടിട്ടില്ല. ഏറെ വിവാദമായ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് അടക്കമാണ് ഗവർണറുടെ പരിഗണനയ്ക്ക് കാത്തിരിക്കുന്നത്.

ഇന്ന് ഈ ഫയലുകളിൽ ഗവർണർ ഒപ്പു വെച്ചില്ലെങ്കിൽ ഓർഡിനസിലൂടെ വന്ന നിയമം റദ്ദാക്കപ്പെടും. ഡൽഹിയിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈ മാസം 11 ന് രാത്രി മാത്രമേ തിരിച്ചെത്തൂ. ഓർഡിനൻസ് ഫയലുകളിൽ തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്ന് ഗവർണർ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. ലോകായുക്ത ഭേദഗതി അടക്കം റദ്ദാക്കപ്പെടുന്നത് സർക്കാരിന് കടുത്ത വെല്ലുവിളിയാണ്. ഓർഡിനൻസുകൾക്ക് അംഗീകാരം വാങ്ങാൻ സർക്കാർതലത്തിൽ സമ്മർദം ശക്തമാണെങ്കിലും ഗവർണർ വഴങ്ങിയിട്ടില്ല.

ഗവർണർ ഒപ്പിടാതെ വരുന്നതോടെ റദ്ദാക്കപ്പെടുന്ന ഓർഡിനൻസുകൾ മന്ത്രിസഭാ അംഗീകാരത്തോടെ വീണ്ടും രാജ് ഭവനിലേക്ക് അയക്കേണ്ടിവരും. നിലവിലെ തർക്കം ഗവർണറും സർക്കാരും തമ്മിലുള്ള അനൈക്യം പുതിയ തലത്തിൽ എത്തിക്കും. സർവകലാശാല വിഷയത്തിൽ സർക്കാർ അടുത്തിടെ അടുത്ത തീരുമാനങ്ങളിൽ ഗവർണർക്ക് കടുത്ത അതൃപ്തിയുണ്ട്. ഇതിന് പിന്നാലെയാണ് വി.സി നിയമനങ്ങളിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന പുതിയ ഓർഡിനൻസിനുള്ള നീക്കം നടത്തിയത്. ഇതിലും ആരിഫ് മുഹമ്മദ് ഖാന് അതൃപ്തി യുണ്ട്. ഇതിനെല്ലാം ഇടയിലാണ് ഓർഡിനൻ സിൽ ഒപ്പിടാതെയുള്ള ഗവർണറുടെ അസാധാരണ നീക്കം.

TAGS :

Next Story