ലൈഫ് പദ്ധതിക്ക് 1132 കോടി, 2025ൽ വീട് കിട്ടിയവരുടെ എണ്ണം അഞ്ചുലക്ഷത്തിലെത്തിക്കും
കേന്ദ്രത്തിന്റെ ബ്രാൻഡിങ് ആവശ്യം ബജറ്റിൽ തള്ളി. കേന്ദ്ര ബ്രാൻഡിങ് അഭിമാനം അടിയറവ് വെക്കുന്നതിന് ഇടയാക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ലൈഫ് ഭവനപദ്ധതിക്കായി 1132 കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി.
ലൈഫ് പദ്ധതിയിൽ വീട് കിട്ടിയവരുടെ എണ്ണം 2025 ൽ അഞ്ചുലക്ഷത്തിലെത്തിക്കും. കേന്ദ്രത്തിന്റെ ബ്രാൻഡിങ് ആവശ്യം ബജറ്റിൽ തള്ളി. കേന്ദ്ര ബ്രാൻഡിങ് അഭിമാനം അടിയറവ് വെക്കുന്നതിന് ഇടയാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 17,104.8 കോടി രൂപ ഇതുവരെ ലൈഫ് പദ്ധതിക്കായി ചിലവാക്കി. ലൈഫ് പദ്ധതിയിൽ രണ്ട് വർഷം കൊണ്ട് 10000 കോടിയുടെ നിർമാണ പ്രവർത്തനമാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.
ലൈഫ് 2023-24 വര്‍ഷത്തില്‍ 1,51,073 വീടുകളുടെ നിര്‍മാണവും പദ്ധതിയില്‍ ഇതുവരെ 3,71,934 വീടുകളുടെ നിര്‍മാണവുമാണ് പൂര്‍ത്തീകരിച്ചത്. 1,19,687 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
Next Story
Adjust Story Font
16