Quantcast

കെ.എസ്.ആര്‍.ടി.സിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി; നാളെ നിര്‍ണായക യോഗം

ഒക്ടോബര്‍ ഒന്നുമുതല്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്കില്‍ നിന്ന് പിന്മാറില്ലെന്ന് കോണ്‍ഗ്രസ് അനുകൂല ടി.ഡി.എഫ് യൂണിയന്‍ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2022-09-26 01:27:04.0

Published:

26 Sep 2022 12:48 AM GMT

കെ.എസ്.ആര്‍.ടി.സിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി; നാളെ നിര്‍ണായക യോഗം
X

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയുമായി മാനേജ്മെന്‍റ് മുന്നോട്ട്. നടപ്പിലാക്കുന്ന രീതി തൊഴിലാളി യൂണിയനുകളെ അറിയിക്കുന്നതിനായി നാളെ നിര്‍ണായക യോഗം വിളിച്ച് സി.എം.ഡി ബിജുപ്രഭാകര്‍. ഒക്ടോബര്‍ ഒന്നുമുതല്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്കില്‍ നിന്ന് പിന്മാറില്ലെന്ന് കോണ്‍ഗ്രസ് അനുകൂല ടി.ഡി.എഫ് യൂണിയന്‍ അറിയിച്ചു.

യൂണിയനുകളുമായി നടന്ന ചര്‍ച്ചയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി ആഴ്ചയിൽ 6 ദിവസവും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ ശേഷമാണ് ഓണത്തിന് മുന്‍പ് കെ.എസ്.ആര്‍.ടി.സി ശമ്പള കുടിശ്ശിക തീര്‍ത്തത്. സി.ഐ.ടി.യു അംഗീകരിച്ചപ്പോള്‍ പ്രതിപക്ഷ സംഘടനകള്‍ വിയോജിച്ചു. ഒക്ടോബര്‍ ഒന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡ്യൂട്ടി പരിഷ്ക്കരണം നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതിനെതിരെയാണ് ടി.ഡി.എഫ് പണിമുടക്ക് പ്രഖ്യാപിച്ചത്. ബി.എം.എസ് പണിമുടക്കുന്നില്ലെങ്കിലും പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ്.

12 മണിക്കൂര്‍ സ്പ്രെഡ് ഓവറില്‍ 8 മണിക്കൂര്‍ സ്റ്റിയറിങ് ഡ്യൂട്ടി മതിയെന്നാണ് മാനേജ്മെന്‍റ് പക്ഷം. ബാക്കി സമയം ഡ്രൈവറും കണ്ടക്ടറും ഡിപ്പോയില്‍ ഉണ്ടായിരിക്കണം. ഒരു നിശ്ചിത ശതമാനം പേര്‍ നിര്‍ബന്ധമായും സിംഗിൾ ഡ്യൂട്ടി ചെയ്യണമെന്നാണ് തീരുമാനം. പ്രയോഗത്തിലൽ വന്ന ശേഷം ആവശ്യാനുസരണം കൂട്ടുകയോ കുറക്കുകയോ ചെയ്യും. നിയോഗിക്കുന്ന ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ആക്കുന്നതും പരിഗണിക്കും. സോണല്‍ അടിസ്ഥാനത്തില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാനാണ് ആലോചന.



TAGS :

Next Story