കെ.എസ്.ആർ.ടി.സിയിലെ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഒക്ടോബർ 1 മുതൽ
പരീക്ഷണാടിസ്ഥാനത്തിൽ പാറശാല ഡിപ്പോയിലാണ് പരിഷ്‌കരണം നടപ്പാക്കുന്നത്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിയിൽ ഒക്ടോബർ ഒന്നു മുതൽ ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കും. തൊഴിലാളി നേതാക്കളുമായി മാനേജ്‌മെമെന്റ് നടത്തിയ രണ്ടാം വട്ട ചർച്ചയിലാണ് ധാരണ. പരീക്ഷണാടിസ്ഥാനത്തിൽ പാറശാല ഡിപ്പോയിലാണ് പരിഷ്‌കരണം നടപ്പാക്കുന്നത്. പരീക്ഷണ അടിസ്ഥാനത്തിൽ 8 ഡിപ്പോകളിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കാനായിരുന്നു ധാരണയെങ്കിലും മാനേജ്‌മെൻറ് പിന്മാറുകയായിരുന്നു. തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. എന്നാൽ തീരുമാനത്തിൽ വിയോജിച്ച ടി.ഡി.എഫ് ഒക്ടാബർ 1 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ചു. . തീരുമാനത്തെ അംഗീകരിച്ചെങ്കിലും 12 മണിക്കൂർ ജോലി ചെയ്യിപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കി.
12 hours single duty at KSRTC from 1st October
Adjust Story Font
16