Quantcast

‘1.2 കിലോ സ്വർണം വ്യാജ രേഖയുണ്ടാക്കി പൊലീസ് തട്ടിയെടുത്തു’; വെളിപ്പെടുത്തലുമായി സ്വർണക്കടത്ത് സംഘാംഗം

‘ഒന്നര വർഷമായി പൊലീസിന് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കുന്നില്ല’

MediaOne Logo

Web Desk

  • Published:

    11 Sep 2024 3:56 AM

gold
X

മലപ്പുറം: 1.2 കിലോ ഗ്രാം സ്വർണം വ്യാജ രേഖയുണ്ടാക്കി പൊലീസ് തട്ടിയെടുത്തുവെന്ന് സ്വർണക്കടത്ത് സംഘാംഗം മീഡിയവണിനോട് വെളിപ്പെടുത്തി. 2023 മാർച്ചിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പൊലീസിനെതിരെ ഗുരുതര ആരോപണം.

വിദേശത്തുനിന്ന് കൊണ്ടുവന്ന സ്വർണം കവരാൻ ശ്രമിച്ചുവെന്ന് പറഞ്ഞാണ് തങ്ങൾക്കെതിരെ കേസെടുത്തിട്ടുള്ളത്. എന്നാൽ, ഒന്നര വർഷമായി പൊലീസിന് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കുന്നില്ല.

ഭയം കാരണം സ്വർണക്കടത്ത് സംഘം സ്വർണം വിദേശത്ത് ഉപേക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്. വിദേശത്ത് സ്വർണം ഉപേക്ഷിച്ചതിന് ഇവിടെ എങ്ങനെ കേസെടുക്കാൻ സാധിക്കും? കേസ് കോടതിൽ നിൽക്കില്ലെന്ന് കണ്ടതിനാലാണ് കുറ്റപത്രം സമർപ്പിക്കാത്തതെന്നും സംഘാംഗം ആരോപിച്ചു.

TAGS :

Next Story