12കാരനെ ജനലിൽ കെട്ടിയിട്ട തോർത്തിൽ കഴുത്ത് കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് തൃത്താലയിലെ വേട്ടുപറമ്പിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫാമിസ് ആണ് മരിച്ചത്
പാലക്കാട്: തൃത്താലയിൽ 12 വയസുകാരനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല വേട്ടുപറമ്പിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫാമിസ് ആണ് മരിച്ചത്. മുറിക്കകത്ത് ജനലിൽ കെട്ടിയിട്ട തോർത്തിൽ കഴുത്ത് കുരുങ്ങിയ നിലയിലാണ് ഫാമിസിനെ കണ്ടെത്തുന്നത്.
കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങിയതാവാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തിൽ തൃത്താല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Summary: A 12-year-old boy found dead inside his house in Trithala, Palakkad, strangled by a rope tied to the window
Next Story
Adjust Story Font
16