പുന്നാട് അശ്വിനി കുമാര്‍ വധക്കേസിൽ 13 പ്രതികളെ വെറുതെവിട്ടു; മൂന്നാം പ്രതി കുറ്റക്കാരന്‍
2005 മാർച്ച് 10നായിരുന്നു കൊലപാതകം നടന്നത്
കണ്ണൂർ: പുന്നാട് ആര്‍എസ്എസ് നേതാവ് അശ്വിനി കുമാറിന്‍റെ വധക്കേസിൽ 13 പ്രതികളെ വെറുതെവിട്ടു. കേസില്‍ മൂന്നാം പ്രതിയായ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ എം.വി മര്‍ഷൂഖ് മാത്രമാണു കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
16 പേരായിരുന്നു കേസിൽ പ്രതികളായി ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ വിചാരണാവേളയിൽ മരിച്ചിരുന്നു. ബാക്കി 14 പേരിൽ 13 പേരെയും കോടതി വെറുതെവിട്ടിരിക്കുകയാണ്. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ആര്‍എസ്എസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
കണ്ണൂരിൽനിന്ന് ഇരിട്ടിയിലേക്കു യാത്ര ചെയ്യുകയായിരുന്ന അശ്വിനി കുമാറിനെ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം ബസിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2005 മാർച്ച് പത്തിനായിരുന്നു കൊലപാതകം. 2020ലാണ് കേസിൽ തലശ്ശേരി സെഷൻസ് കോടതി വിചാരണ ആരംഭിച്ചത്.
Summary: 13 accused acquitted in RSS leader Ashwini Kumar's murder in Kannur's Punnad
Adjust Story Font
16