അടിയന്തര ചികിത്സയ്ക്കായി മൂന്ന് കോടി വേണം; എസ്.എം.എ ബാധിച്ച 13കാരൻ സുമനസുകളുടെ സഹായം തേടുന്നു
ടി.വി ഇബ്രാഹിം എം. എൽ. എ ചെയർമാനായ കമ്മറ്റിയാണ് പണം കണ്ടെത്താൻ ശ്രമം നടത്തുന്നത്
മലപ്പുറം: എസ്. എം. എ ബാധിച്ചു 13 വയസുകാരൻ സുമനസുകളുടെ സഹായം തേടുന്നു. മലപ്പുറം മുതുവല്ലൂർ മുതുപറമ്പിൽ താമസിക്കുന്ന മുഹമ്മദ് ഷാമിലിൻ്റെ ചികിത്സക്കായി മൂന്ന് കോടി രൂപ വേണം. ടി.വി ഇബ്രാഹിം എം.എൽ.എ ചെയർമാനായ കമ്മറ്റിയാണ് പണം കണ്ടെത്താൻ ശ്രമം നടത്തുന്നത്.
സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച ഷാമിൽ മോൻ്റെ അരക്ക് താഴെ തളർന്ന് കഴിഞ്ഞു. സ്വന്തമായി എഴുന്നേറ്റ് നടക്കാൻ പോലും കഴിയില്ല. തിരുവനന്തപുരം SAT ഗവൺമെൻ്റ് മെഡിക്കൽ കോളേജിലാണ് ചികിത്സ . മുഹമ്മദ് ഷാമിൽ ചികിത്സാ സഹായ സമിതി രൂപീകരിച്ച് പരമാവധി ആളുകളിൽ നിന്നും പണം ശേഖരിക്കുന്നുണ്ട്.
മുഹമ്മദ് ഷാമിലിൻ്റെ കുടുംബത്തിനോ കൊച്ചു ഗ്രാമത്തിനോ മൂന്ന് കോടി രൂപ എന്നത് താങ്ങാൻ കഴിയാത്ത തുകയാണ്. എന്നാൽ മലയാളികൾ ഒന്നിച്ചാൽ മണിക്കൂറുകൾ കൊണ്ട് ഈ പണം കണ്ടെത്താം. ഷാമിൽ മോൻ്റെ പഴയ കളിയും ചിരിയും വീണ്ടെടുക്കാൻ നമ്മുക്ക് ഒരോരുത്തർക്കും പങ്കാളികളാകാം.
Adjust Story Font
16