Quantcast

മാധ്യമപ്രവർത്തകർ അടക്കം 14 വിഭാഗങ്ങൾക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താം

മാധ്യമപ്രവർത്തകർ അടക്കം 14 വിഭാഗത്തിൽപ്പെട്ടവരെയാണ് അവശ്യ സേവനത്തിൽ ഉൾപ്പെടുത്തി പോസ്റ്റൽ വോട്ടിന് അനുമതി നൽകിയിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    19 March 2024 3:57 PM GMT

14 categories including journalists can vote through postal ballot
X

ന്യൂഡൽഹി: മാധ്യമപ്രവർത്തകരെ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. മാധ്യമപ്രവർത്തകർ അടക്കം 14 വിഭാഗത്തിൽപ്പെട്ടവരെയാണ് അവശ്യ സേവനത്തിൽ ഉൾപ്പെടുത്തി പോസ്റ്റൽ വോട്ടിന് അനുമതി നൽകിയിരിക്കുന്നത്.

പൊലീസ്, അഗ്നിരക്ഷാ സേന, ജയിൽ ഉദ്യോഗസ്ഥർ, എക്‌സൈസ് ഉദ്യോഗസ്ഥർ, മിൽമ, ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി, ട്രഷറി, ആരോഗ്യസേവനങ്ങൾ, ഫോറസ്റ്റ്, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ (ഓൾ ഇന്ത്യാ റേഡിയോ, ദൂരദർശൻ, ബി.എസ്.എൻ.എൽ, റെയിൽവേ, പോസ്റ്റൽ, ടെലഗ്രാഫ്), മാധ്യമപ്രവർത്തകർ, കൊച്ചി മെട്രോ എന്നിവയാണ് അവശ്യസർവീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

TAGS :

Next Story