Quantcast

അക്ഷരത്തെറ്റുകൾ കൊണ്ട് നിറഞ്ഞ് പ്ലസ് 2 മലയാളം ചോദ്യപേപ്പർ

14 തെറ്റുകൾക്ക് പുറമെ വ്യാകരണ പിശകും

MediaOne Logo

Web Desk

  • Updated:

    20 March 2025 4:31 AM

Published:

20 March 2025 3:03 AM

അക്ഷരത്തെറ്റുകൾ കൊണ്ട് നിറഞ്ഞ് പ്ലസ് 2 മലയാളം ചോദ്യപേപ്പർ
X

തിരുവനന്തപുരം: അക്ഷരതെറ്റുകൾ കൊണ്ട് നിറഞ്ഞ് പ്ലസ് 2 മലയാളം ചോദ്യപേപ്പർ.14 അക്ഷരതെറ്റുകളാണ് ചോദ്യപേപ്പറിൽ കണ്ടെത്തിയത്. ഒഎൻവിയുടെ ഒരു കവിതയിൽ മാത്രം മൂന്ന് അക്ഷരത്തെറ്റുകളാണുള്ളത്. പ്രയോഗങ്ങളിലും വ്യാകരണത്തിലും പിശകുകൾ ഉണ്ടെന്ന് പരാതിയുണ്ട്. നാലാമത്തെ ചോദ്യത്തിൽ 'താമസം' എന്ന വാക്കിന് പകരം 'താസമം' എന്നാണ് അച്ചടിച്ചു വന്നിരിക്കുന്നത്.

ഇതിന് പുറമെ 'സച്ചിനെക്കുറിച്ച്' എന്നതിന് പകരം 'സച്ചിനെക്കറിച്ച്' എന്നതടക്കം നിരവധി തെറ്റുകളും ചോദ്യപേപ്പറിൽ കാണാം. ഇതുപോലെ പല ചോദ്യങ്ങളിലും നിരവധി അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയെന്ന് അധ്യാപകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. അക്ഷരത്തെറ്റിന് പുറമെ പല ചോദ്യങ്ങളിലും വ്യാകരണ പിശകും ഉണ്ടെന്നും വിമര്‍ശനം ഉയരുന്നുണ്ട്.



TAGS :

Next Story