15കാരൻ ആംബുലൻസ് ഓടിച്ച സംഭവം; സുരക്ഷാ വീഴ്ച പരിശോധിക്കുന്നു
ഇന്നലെ വൈകിട്ടാണ് ചികിത്സയിലിരുന്ന വിദ്യാർത്ഥി ആംബുലൻസുമായി പോയത്
തൃശൂർ: തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനഞ്ചുകാരൻ ആംബുലൻസ് ഓടിച്ചുപോയ സംഭവത്തിൽ സുരക്ഷാ വീഴ്ച പരിശോധിക്കുന്നു. ആശുപത്രി അധികൃതരുടെ നേതൃത്വത്തിലാണ് പരിശോധന. ഇന്നലെ വൈകിട്ടാണ് ചികിത്സയിലിരുന്ന വിദ്യാർത്ഥി ആംബുലൻസുമായി പോയത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസ് എടുത്തുകൊണ്ടുപോയ പതിനഞ്ചുകാരൻ ഏകദേശം എട്ട് കിലോമീറ്ററോളം സഞ്ചരിക്കുകയായിരുന്നു. തുടർന്ന്, ഒല്ലൂർ ആനക്കല്ലിൽ വെച്ച് വാഹനം ഓഫായി പോയി. ഇവിടെ നിന്നാണ് കുട്ടിയെ വാഹനമടക്കം പിടികൂടിയത്.
കുട്ടി ആംബുലൻസ് എടുത്തുകൊണ്ട് പോയത് സുരക്ഷാ ജീവനക്കാരുടെ ഇടയിൽ നിന്നാണ്. ഓൾ ഇന്ത്യ കിസാൻ സഭയുടെ റാലി നടക്കുന്ന സമയമാണ് കുട്ടി ആംബുലൻസുമായി ഇറങ്ങിയത്. അപകടമൊന്നും ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നാണ് അധികൃതരുടെ പ്രതികരണം. ജിപിഐ സംവിധാനമുള്ളതിനാലാണ് പെട്ടെന്ന് തന്നെ ആംബുലൻസ് കണ്ടെത്താനായത്. നിലവിൽ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകിയിട്ടില്ല. സുരക്ഷാ വീഴ്ച പരിശോധിച്ച ശേഷമാകും തുടർനടപടി.
Adjust Story Font
16