Quantcast

സംസ്ഥാനത്തെ 153 സർക്കാർ ഹയർ സെക്കന്‍ഡറി സ്കൂളുകൾ പ്രവർത്തിക്കുന്നത് പ്രിൻസിപ്പാള്‍ ഇല്ലാതെ

സ്ഥാനക്കയറ്റം കിട്ടിയവരുടെ പട്ടിക നിലവിൽ ഉള്ളപ്പോഴാണ് നിയമനം നീളുന്നത്

MediaOne Logo

Web Desk

  • Published:

    14 Jan 2025 4:59 AM GMT

principal board
X

തിരുവനന്തപുരം: സംസ്ഥാനത്തെ 153 സർക്കാർ ഹയർസെക്കന്‍ഡറി സ്കൂളുകൾ പ്രവർത്തിക്കുന്നത് പ്രിൻസിപ്പാള്‍ ഇല്ലാതെ. കൂടുതൽ ഒഴിവുകളുള്ളത് വടക്കൻ ജില്ലകളിലാണ്. കാസർകോട് ജില്ലയിലെ 28 സ്കൂളുകളിൽ പ്രിൻസിപ്പള്‍മാരില്ല. കണ്ണൂർ, കാസർകോട്, മലപ്പുറം വയനാട് ജില്ലകളിലായി 87 ഒഴിവുകളുമുണ്ട്. സ്ഥാനക്കയറ്റം കിട്ടിയവരുടെ പട്ടിക നിലവിൽ ഉള്ളപ്പോഴാണ് നിയമനം നീളുന്നത്.

Updating...


TAGS :

Next Story