Quantcast

പാലക്കാട് പൊലീസിനെ കണ്ട് ഭയന്നോടിയ 16കാരന്‍ തൂങ്ങിമരിച്ച നിലയില്‍

ഇന്നലെ രാത്രി ബൈക്കിൽ പോകുന്നതിനിടെ യുവാക്കളെ പൊലീസ് പിടികൂടി

MediaOne Logo

Web Desk

  • Published:

    19 Jun 2021 4:23 AM GMT

പാലക്കാട് പൊലീസിനെ കണ്ട് ഭയന്നോടിയ 16കാരന്‍ തൂങ്ങിമരിച്ച നിലയില്‍
X

പാലക്കാട് പൊലീസിനെ കണ്ട് ഭയന്നോടിയ 16കാരന്‍ ആത്മഹത്യ ചെയ്ത നിലയിൽ. ചിറയ്ക്കാട് കുമാറിന്‍റെ മകൻ ആകാശ് ആണ് മരിച്ചത്.

ഇന്നലെ രാത്രി ബൈക്കിൽ പോകുന്നതിനിടെ യുവാക്കളെ പൊലീസ് പിടികൂടി. ഇതിനിടെ ആകാശ് ഓടിപ്പോയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

പൊലീസ് പറയുന്നതിങ്ങനെയാണ്- ഇന്നലെ ഹൈവേ പട്രോളിങിനിടെ മൂന്ന് പേര്‍ ഒരു ബൈക്കില്‍ പോകുന്നതുകണ്ടു. പരിശോധനയുടെ ഭാഗമായി പൊലീസ് കൈകാണിച്ചു. ആകാശ് ഇറങ്ങിയോടി. മറ്റ് രണ്ട് പേരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആകാശിനെ പിന്നീട് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബൈക്ക് ഇവര്‍ മോഷ്ടിച്ചതാണെന്നും പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

TAGS :

Next Story