16കാരിയെ മദ്യം നൽകി പീഡിപ്പിച്ചു; പ്രതികൾക്ക് 25 വർഷം കഠിനതടവ്
പ്രതികൾ എഴുപത്തി അയ്യായിരം രൂപ പിഴയുമടയ്ക്കണം, കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് വിധി
കോഴിക്കോട്: കോഴിക്കോട് പതിനാറു വയസ്സുകാരിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചകേസിൽ പ്രതികൾക്ക് 25 വർഷം കഠിന തടവ്. തലക്കുളത്തൂർ സ്വദേശികളായ അവിനാഷ്, അശ്വന്ത്, സുബിൻ എന്നിവരെയാണ് ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് വിധി. പ്രതികൾ എഴുപത്തി അയ്യായിരം രൂപ പിഴയുമടയ്ക്കണം.
2022ലാണ് സംഭവം നടക്കുന്നത്. ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ വീട്ടിൽ കൊണ്ടു വിടാം എന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതികൾ തൊട്ടടുത്തുള്ള ഒരു മലയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീടാണ് കുട്ടി പീഡനവിവരം പുറത്തു പറയുന്നതും എലത്തൂർ പൊലീസ് കേസെടുക്കുന്നതും.
Next Story
Adjust Story Font
16