വർക്കല കാപ്പിൽ ബീച്ചിൽ 18കാരൻ മുങ്ങിമരിച്ചു
കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ ആന്ധ്രാപ്രദേശ് സ്വദേശിയായ വിദ്യാര്‍ഥി തിരയില്‍പ്പെട്ട് മരിച്ചിരുന്നു
തിരുവനന്തപുരം: വർക്കല കാപ്പിൽ ബീച്ചിൽ 18കാരൻ മുങ്ങിമരിച്ചു. കൊല്ലം കൊട്ടിയം മൈലാപ്പൂർ സ്വദേശി സെയ്ദ് അലി ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുമ്പോഴാണ് അപകടം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം നാലുമണിയോടെയാണ് സെയ്ദ് അലി ബീച്ചിലെത്തിയത്. കുളിക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു. ലൈഫ് ഗാർഡുകൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കാപ്പിൽ ബീച്ചിൽ സമാനമായ രീതിയില്‍ ആന്ധ്രാപ്രദേശ് സ്വദേശിയായ വിദ്യാര്‍ഥി തിരയില്‍പ്പെട്ട് മരിച്ചിരുന്നു. സാൻവിക്(21) ആണ് മരിച്ചത്. കുളിക്കുന്നതിനിടയിലായിരുന്നു സംഭവം. പാലക്കാട് ഐ.ഐ.ടി കോളജ് വിദ്യാർഥിയാണ് സാൻവിക്. കോളജിലെ 14 പേരടങ്ങുന്ന വിദ്യാര്‍ഥി സംഘത്തോടൊപ്പമാണ് സാന്‍വിക്കും ഇവിടെയെത്തിയത്.
Next Story
Adjust Story Font
16