60ലേറെ പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ; പത്തനംതിട്ടയിൽ അഞ്ചുപേർ അറസ്റ്റിൽ
രണ്ടു കൊല്ലമായുള്ള പീഡനവിവരങ്ങളാണ് ശിശു ക്ഷേമ സമിതി വഴി പോലീസിന് ലഭിച്ചത്
പത്തനംതിട്ട: പത്തനംതിട്ട സ്വദേശിയായ പെൺകുട്ടിയെ 60 ലേറെ പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. കായികതാരമായ പെൺകുട്ടിയെ അധ്യാപകർ ഉൾപ്പടെ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലുള്ളവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
രണ്ടു കൊല്ലമായുള്ള പീഡനവിവരങ്ങളാണ് ശിശു ക്ഷേമ സമിതി വഴി പൊലീസിന് ലഭിച്ചത്.18 കാരിയായ പെൺകുട്ടിയുടെ മൊഴി സംസ്ഥാന ശിശു സംരക്ഷണ സമിതിക്ക് ലഭിച്ച നേരിട്ട് പത്തനംതിട്ട എസ്പിക്ക് കൈമാറി. പത്തനംതിട്ട ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ എല്ലാ പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞു.
CWCയുടെ ഗൃഹസന്ദർശന പരിപാടിയിലാണ് രണ്ടു കൊല്ലമായുള്ള പീഡനവിവരങ്ങൾ പുറത്തെത്തിയത്. 60 പേരുടെ പേര് വിവരങ്ങൾ പെൺകുട്ടി പൊലീസിന് കൈമാറി. കോന്നിയിലും, റാന്നിയിലും തിരുവനന്തപുരം ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. പത്തനംതിട്ട ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Adjust Story Font
16