സിഎംആർഎൽ മാസപ്പടി കേസിൽ 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രസർക്കാർ
കോർപ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയത് സങ്കൽപ്പിക്കാനാവാത്ത അഴിമതിയെന്ന് എസ്എഫ്‌ഐഒ കണ്ടെത്തൽ.
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ 185 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് കേന്ദ്രസർക്കാർ. കോർപ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയത് സങ്കൽപ്പിക്കാനാവാത്ത അഴിമതിയെന്ന് എസ്എഫ്‌ഐഒ കണ്ടെത്തൽ. ചെലവുകൾ പെരുപ്പിച്ചുകാട്ടി അഴിമതിപ്പണം കണക്കിൽപ്പെടുത്തുകയാണ് ചെയ്തതെന്നാണ് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കേന്ദ്രം പറയുന്നത്. ആദായനികുതി വകുപ്പ് സെറ്റിൽമെന്റ് ബോർഡ് ഉത്തരവിൻമേൽ മറ്റു അന്വേഷണം പാടില്ലെന്ന വാദവും നിലനിൽക്കില്ല.
സിഎംആർഎല്ലിൽ കെഎസ്‌ഐഡിസിയുടെ ഓഹരി പങ്കാളിത്തമുള്ളതിനാൽ പൊതുതാത്പര്യ പരിധിയിൽ വരും. കമ്മീഷൻ ഉത്തരവ് വന്നതുകൊണ്ട് മറ്റു നടപടികൾ പാടില്ലെന്ന വാദം നിലനിൽക്കില്ല. നിയമം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കാനാവുമെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. ചരക്ക് നീക്കത്തിനും മാലിന്യ നിർമാർജനത്തിനും കോടികൾ ചെലവിട്ടെന്നും വ്യാജ ബില്ലുകളുണ്ടാക്കിയെന്നും കേന്ദ്രവും ആദായനികുതി വകുപ്പും വ്യക്തമാക്കി.
Adjust Story Font
16