പോത്തൻകോട്‌നിന്ന് 19 കാരിയെ കാണാതായി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം
സുആദയെ കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ ഒരറിവും ലഭിച്ചിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുആദ വീട്ടിൽനിന്ന് ഇറങ്ങിയത്.
തിരുവനന്തപുരം: പോത്തൻകോട്‌നിന്ന് കാണാതായ പെൺകുട്ടിയെ കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതെ പൊലീസ്. കഴിഞ്ഞ മാസം 30-ാം തീയതിയാണ് 19 വയസുകാരിയായ സുആദയെ കാണാതായത്. എംജി കോളജിലെ ഒന്നാം വർഷ ഫിസിക്‌സ് വിദ്യാർഥിനിയാണ് സുആദ. പോത്തൻകോട്, കന്യാകുളങ്ങര എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ്‌പൊലീസ് അന്വേഷണം.
സുആദെയ കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ ഒരറിവും ലഭിച്ചിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുആദ വീട്ടിൽനിന്ന് ഇറങ്ങിയത്. കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ പോയതാണ് സുആദ. നാലരയ്ക്ക് വീട്ടിൽ നിന്നിറങ്ങിയ സുആദ ട്യൂഷൻ കഴിഞ്ഞ് നേരം വൈകിയിട്ടും വീട്ടിൽ എത്താതിനെ തുടർന്നാണ് ബന്ധുക്കൾ അന്വേഷണം നടത്തിയത്. ബന്ധുക്കളും പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ കന്യാകുളങ്ങരയിലെ ഒരു കടയിൽ നിന്ന് ലഭിച്ച സിസിടിവിൽ സുആദ റോഡ് മുറിച്ചു കടക്കുന്നതും, കെഎസ്ആർടിസിയിൽ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതും വ്യക്തമാണ്. സജൂൻ- ജാസ്മിൻ ദമ്പതികളുടെ മകളാണ് സുആദ.
ഫോൺ പരിശോധിച്ചെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല. വീടിന് സമീപത്തെ കടയിൽ നിന്ന് സുആദ 100 രൂപ വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു ബാഗ് സുആദയുടെ കൈവശമുണ്ട്. പോത്തൻകോട് പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും കുടുംബം പരാതി കൊടുത്തിട്ടുണ്ട്. കോളേജിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Adjust Story Font
16