Quantcast

20-20 പ്രവർത്തകന്റെ കൊലപാതകം; നാല് സി.പി.എം പ്രവർത്തകർക്ക് ജാമ്യം

കേസിൽ കുറ്റപത്രം സമർപിച്ച സാഹചര്യം പരിഗണിച്ചാണ് ജാമ്യം

MediaOne Logo

Web Desk

  • Published:

    6 April 2022 7:40 AM GMT

20-20 പ്രവർത്തകന്റെ കൊലപാതകം; നാല് സി.പി.എം പ്രവർത്തകർക്ക് ജാമ്യം
X

കൊച്ചി: 20-20 പ്രവർത്തകൻ ദീപുവിൻറെ കൊലപാതകത്തിൽ അറസ്റ്റിലായ നാല് സി.പി.എം പ്രവർത്തകർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

സി.പി.എം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി അബ്ദുൾ റഹ്‌മാൻ, സൈനുദ്ദീൻ, ബഷീർ, അസീസ് എന്നിവർക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിൽ കുറ്റപത്രം സമർപിച്ച സാഹചര്യം പരിഗണിച്ചാണ് ജാമ്യം. കുന്നത്ത്‌നാട് പൊലിസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നതുൾപ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യ അനുവദിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 12 നായിരുന്നു സിപിഎം പ്രവർത്തകർ ദീപുവിനെ മർദിച്ചത്. ട്വന്റി ട്വന്റിയുടെ നേതൃത്വത്തിൽ നടന്ന വിളക്കണയ്ക്കൽ സമരത്തിനിടെയായിരുന്നു സംഭവം. സംഘം ചേർന്നെത്തിയാണ് സിപിഎം പ്രവർത്തകർ മർദിച്ചത്. ആരോഗ്യനില വഷളായതോടെ ട്വന്റി ട്വന്റി പ്രവർത്തകർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയയുൾപ്പെടെ നടത്തിയെങ്കിലും ഫെബ്രുവരി 14 ന് ദീപു മരിക്കുകയായിരുന്നു.

TAGS :

Next Story