Quantcast

തിരൂരിൽ വീട് കുത്തിത്തുറന്ന് മോഷണം; 20 പവൻ സ്വർണവും 30,000 രൂപയും കവർന്നു

മുറിവഴിക്കൽ ഇടിവെട്ടിയകത്ത് ഷാഫിയുടെ വീട്ടിലാണ് മോഷണം നടന്നത്.

MediaOne Logo

Web Desk

  • Published:

    12 Nov 2023 1:10 PM

20 pawan gold and 30,000 rupees theft tirur
X

തിരൂർ: തിരൂർ പറവണ്ണ മുറിവഴിക്കലിൽ വീട് കുത്തിത്തുറന്ന് മോഷണം. മുറിവഴിക്കൽ ഇടിവെട്ടിയകത്ത് ഷാഫിയുടെ വീട്ടിലാണ് മോഷണം നടന്നത്. 20 പവൻ സ്വർണവും 30,000 രൂപയും മോഷണം പോയതായാണ് പരാതി.

തൃശൂർ കോർപ്പറേഷനിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഷാഫി കുടുംബസമേതം തൃശൂരിലാണ് താമസം. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്. വീട്ടിലുള്ള മൂന്ന് അലമാരയിലെ വസ്ത്രങ്ങളും മറ്റും വലിച്ചുവാരിയിട്ട നിലയിലായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story