കെ റെയിലിന് 200 കിലോമീറ്റർ സ്പീഡ് പോരാ, 400 വേണം: മന്ത്രി സജി ചെറിയാൻ
കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും രണ്ടുമണിക്കൂർ കൊണ്ട് എത്തണമെന്നും നാലു മണിക്കൂർ കൊണ്ട് എത്തിയാൽ പോരെന്നും മന്ത്രി
സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന കെ റെയിലിന് മണിക്കൂറിൽ 200 കിലോമീറ്റർ വേഗത പോരെന്നും 400 കിലോമീറ്റർ സ്പീഡ് എങ്കിലും വേണമെന്നും മന്ത്രി സജി ചെറിയാൻ. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും രണ്ടുമണിക്കൂർ കൊണ്ട് എത്തണമെന്നും നാലു മണിക്കൂർ കൊണ്ട് എത്തിയാൽ പോരെന്നും മന്ത്രി പറഞ്ഞു. അങ്ങനെ പദ്ധതികൾ വന്നാലേ നാട് വികസിക്കൂവെന്നും വികസനം പറയുമ്പോൾ കേരളത്തിൽ മാത്രമാണ് പരിസ്ഥിതി പ്രശ്‌നങ്ങൾ പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വികസനം പറയുമ്പോൾ ആരെയും ആക്രമിക്കാൻ ശ്രമിക്കുന്നത് ശരിയായ സമീപനമല്ലെന്നും കാലത്തിനൊത്ത വികസനമെന്നത് ന്യായമായ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമുക്ക് സാധ്യമായ മേഖലകളിലെല്ലാം വികസനം നടപ്പാക്കണമെന്നും ന്യായമായ വികസനം കേരളത്തിൽ എത്തുമ്പോൾ എതിർക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കെ റെയിൽ അലൈൻമെന്റിന്റെ പേരിൽ ഭൂവുടമക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് നിഷേധിച്ചു. പത്തനംതിട്ട സ്വദേശി സുധർമ്മാദേവിക്കാണ് കുന്നന്താനം വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് നിഷേധിച്ചത്. കെ റെയിൽ അലൈൻമെന്റിൽ ഉൾപ്പെട്ട ഭൂമി ആയതിനാൽ സർട്ടിഫിക്കറ്റ് നൽകിയില്ലെന്നാണ് സുധർമ്മാദേവി പറയുന്നത്. മുമ്പ് ബാങ്ക് വായ്പ ആവശ്യത്തിന് വേണ്ടി സുധർമ്മയ്ക്ക് 2021 ആഗസ്റ്റ് എട്ടിന് കൈവശാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു. എന്നാൽ പിന്നീട് ആഗസ്റ്റ് 23ന് കെട്ടിട നിർമാണത്തിനായി കൈവശാവകാശ സർട്ടിഫിക്കറ്റിനായി നൽകിയ അപേക്ഷയാണ് തള്ളിയത്.
സിൽവർ ലൈൻ പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. കല്ലിട്ട ഭൂമിയിൽ വായ്പ നിഷേധിക്കരുതെന്നും വായ്പ നൽകണമെന്നും ബാങ്കുകളോട് ആവശ്യപ്പെടും.ഇന്നലെ പത്തനംതിട്ടയിൽ കുന്നത്താനം സ്വദേശി രാധാമണിയമ്മക്കാണ് ബാങ്കിൽ നിന്നും വായ്പ നിഷേധിച്ചിരുന്നു. സിൽവർലൈൻ സർവേയിൽ ഉൾപെട്ട ഭൂമിയായതിനാലാണ് വായ്പ നിഷേധിച്ചത്. ഇത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ബാങ്കേഴ്‌സിന്റെ യോഗം വിളിച്ചു ചേർക്കാൻ ധാരണയായത്. എന്നാൽ യോഗത്തിന്റെ തിയതി നിശ്ചയിച്ചിട്ടില്ല.
200 km speed is not enough for K rail, 400 is needed: Minister Saji Cherian
Adjust Story Font
16