നിയമസഭയിലെ കയ്യാങ്കളി: എംഎല്‍എമാര്‍ക്കെതിരെ നടപടിയാകാമെന്ന് നിയമോപദേശം
നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസില്‍ എംഎല്‍മാര്‍ക്കെതിരെ നിയമനടപടിയെടുക്കാന്‍ തടസ്സമില്ലെന്ന് നിയമോപദേശം. നിയമ സെക്രട്ടറിയുടേതാണ് ഉപദേശം. വനിതാ എംഎല്‍എ മാരുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്നും നിയമ സെക്രട്ടറി.

കഴിഞ്ഞ മാര്‍ച്ച് പതിമൂന്നിന് നിയമസഭയില്‍ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിലാണ് നിയമസെക്രട്ടറിയുടെ ഉപദേശം. നിയമസഭാംഗങ്ങള്‍ക്കുള്ള നിയമപരിരക്ഷ ഈ പ്രത്യേക കേസില്‍ ബാധകമാവില്ല. ക്രിമിനല്‍ കേസുകള്‍ക്ക് ഇത്തരം പരിരക്ഷ ബാധകമാവില്ലെന്നാണ് സുപ്രിംകോടതി, ഹൈക്കോടതി വിധികളെ ഉദ്ധരിച്ച് നിയമ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നത്.
ജമീലാ പ്രകാശം ഉള്‍പ്പെടെയുള്ള വനിതാ എംഎള്‍എമാരുടെ പരാതിയില്‍ തൊഴിലിടത്തെ ലൈംഗികാതിക്രമം തടയുന്നതിനായുള്ള വകുപ്പുപ്രകാരമുള്ള കേസ് എടുക്കാനാവില്ല. നിയമസഭയെ തൊഴിലിടമായി കണക്കാക്കാനാവില്ല. അതുകൊണ്ട് പരാതിയിന്‍മേല്‍ നടപടിയെടുക്കേണ്ടതില്ല. ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് നിയമസഭയില്‍ അക്രമസംഭവങ്ങളുണ്ടായത്. കേസില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തിരുന്നു.
Adjust Story Font
16