Quantcast

മൂന്ന് തവണ കൈവിടാത്ത ഹരിപ്പാട് തന്നെ ചെന്നിത്തല മത്സരിക്കാന്‍ സാധ്യത

MediaOne Logo

admin

  • Published:

    30 April 2016 12:06 PM GMT

നിയമസഭയിലെത്താന്‍ രമേശ് ചെന്നിത്തലയെ മൂന്ന് തവണ തുണച്ച ഹരിപ്പാട് തന്നെ തുടര്‍ന്നും മത്സരിക്കാനാണ് സാധ്യത.

നിയമസഭയിലെത്താന്‍ രമേശ് ചെന്നിത്തലയെ മൂന്ന് തവണ തുണച്ച ഹരിപ്പാട് തന്നെ തുടര്‍ന്നും മത്സരിക്കാനാണ് സാധ്യത. അഞ്ചു വര്‍ഷത്തിനിടെ മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളും സംസ്ഥാന നേതാവെന്ന പരിവേഷവും തുണയാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാല്‍ മികച്ച മത്സരത്തിലൂടെ ആഭ്യന്തരമന്ത്രിയെ നേരിടാനാണ് ഇടതു പക്ഷത്തിന്റെ ശ്രമം.

1982ല്‍ ഇരുപത്തിയാറാം വയസ്സില്‍ ഹരിപ്പാട്ടു നിന്ന് ജയിച്ച് ഗ്രാമ വികസനവകുപ്പ് മന്ത്രിയായി. 87ല്‍ ഇവിടെ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് പതിറ്റാണ്ടിന് ശേഷം കെപിസിസി പ്രസിഡന്റായി മത്സരിക്കാനെത്തിയപ്പോള്‍ ചെന്നിത്തല വികാരഭരിതനായിരുന്നു. മൂന്നാമൂഴത്തില്‍ പക്ഷേ ഭൂരിപക്ഷം 5,523 വോട്ട് മാത്രമായി. എം എല്‍ എ, മന്ത്രി എന്നീ നിലകളില്‍ കൂടുതല്‍ സ്വീകാര്യത ഇക്കുറിയുണ്ടെന്ന് കോണ്ഗ്രണസ് നേതാക്കള്‍ പറയുന്നു. ജാതി സംഘടനകളുമായുള്ള കൂട്ടുകെട്ടിലൂടെയാണ് 2011ല്‍ ജയിച്ചതെന്നും ഇത്തവണ അതുണ്ടാവില്ലെന്നുമാണ് ഇടതുപക്ഷം പറയുന്നത്.

ഇടത് മുന്നണിയില്‍ സിപിഐക്കാണ് സീറ്റ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട്ട് എല്‍ഡിഎഫിനുണ്ടായ പരാജയത്തെ തുടര്‍ന്ന് നടന്ന അന്വഷണത്തില്‍ സിപിഎമ്മിന്റെ രണ്ട് ജില്ലാ സെക്രട്ടറിയേറ്റം അംഗങ്ങളടക്കം നാല് ജില്ലാക്കമ്മിറ്റിയംഗങ്ങള്‍ക്കെതിരെ നടപടിയാവശ്യമുണ്ട്. സിപിഎമ്മിലെ പ്രശ്‌നങ്ങള്‍ ഇടതിനെ തളര്‍ത്തുമോ എന്ന ശങ്ക സിപിഐക്കുണ്ട്.

TAGS :

Next Story