ചേര്‍ത്തല തിരിച്ചുപിടിക്കാന്‍ എന്‍എസ്‌യു ദേശീയ സെക്രട്ടറി
തുടര്‍ച്ചയായി രണ്ട് തവണ എല്‍ഡിഎഫ് ജയിച്ച ചേര്‍ത്തല മണ്ഡലം തിരിച്ചു പിടിക്കാന്‍ വിദ്യാര്‍ഥി സംഘടനാ നേതാവിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്.
തുടര്‍ച്ചയായി രണ്ട് തവണ എല്‍ഡിഎഫ് ജയിച്ച ചേര്‍ത്തല മണ്ഡലം തിരിച്ചു പിടിക്കാന്‍ വിദ്യാര്‍ഥി സംഘടനാ നേതാവിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. എന്‍എസ് യു ദേശീയ സെക്രട്ടറി എസ്.ശരത്ത് മണ്ഡലത്തില്‍ പ്രചാരണം സജീവമാക്കി.
കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ രാഹുല്‍ഗാന്ധി കൈവച്ചപ്പോഴാണ് ശരത്തിന് നറുക്ക് വീണത്. പ്രഖ്യാപനം വൈകിയെങ്കിലും മണ്ഡലം തിരിച്ച് പിടിക്കാനുള്ള പ്രചാരണത്തിരക്കിലാണ് സ്ഥാനാര്‍ഥി. വിദ്യാര്‍ഥി നേതാവായത് പ്രചാരണത്തില്‍ പ്രയോജനപ്പെടുത്താമെന്നാണ് ശരത്തിന്റെ കണക്കുകൂട്ടല്‍.
കോണ്‍ഗ്രസ് നേതാക്കളായ എകെ ആന്റണിയും വയലാര്‍ രവിയും അടക്കമുള്ള നേതാക്കള്‍ പ്രതിനിധീകരിച്ച മണ്ഡലം കഴിഞ്ഞ രണ്ട് തവണകളായി ഇടതു പക്ഷത്താണ്. ചെറുപ്പത്തെ ഇറക്കി സീറ്റ് യുഡിഎഫിനൊപ്പമാക്കാനാണ് ശ്രമം. അത് കൊണ്ട് തന്നെ കടുത്ത മത്സരത്തിനാണ് യുഡിഎഫ് കളമൊരുക്കുന്നത്.
Adjust Story Font
16