തിരുവനന്തപുരം കലക്ടറുടെ ഉത്തരവ് ലംഘിച്ച് ക്ലാസുകള്‍ നടത്തിയ സ്കൂളിനെതിരെ നടപടി
തിരുവനന്തപുരം കലക്ടറുടെ ഉത്തരവ് ലംഘിച്ച് ക്ലാസുകള്‍ നടത്തിയ സ്കൂളിനെതിരെ നടപടി
സ്കൂള്‍ ബസുകള്‍ പിടിച്ചെടുക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. അതേസമയം ക്ലാസുകള്‍ നടത്തിയിട്ടില്ലെന്നും യൂണിഫോം വിതരണത്തിനായാണ് കുട്ടികള്‍ സ്കൂളിലെത്തിയതെന്നുമാണ് അധികൃതരുടെ വിശദീകരണം
തിരുവനന്തപുരം ജില്ലാകലക്ടറുടെ ഉത്തരവ് ലംഘിച്ച് ക്ലാസുകള്‍ നടത്തിയ സ്കൂളിനെതിരെ നടപടി. ആറ്റിങ്ങല്‍ ശ്രീഗോകുലം പബ്ലിക് സ്കൂളിനെതിരെയാണ് നടപടിയെടുത്തത്. സ്കൂള്‍ ബസുകള്‍ പിടിച്ചെടുക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
അതേസമയം ക്ലാസുകള്‍ നടത്തിയിട്ടില്ലെന്നും യൂണിഫോം വിതരണത്തിനായാണ് കുട്ടികള്‍ സ്കൂളിലെത്തിയതെന്നുമാണ് അധികൃതരുടെ വിശദീകരണം. കടുത്ത ചൂടിനെ തുടര്‍ന്നാണ് ഈ മാസം ഇരുപത് വരെ സ്കൂളുകള്‍ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കിയത്.
Next Story
Adjust Story Font
16