ഭരണ തുടര്‍ച്ച ഉറപ്പെന്ന് യുഡിഎഫ് നേതാക്കള്‍
ഭരണ തുടര്‍ച്ച ഉറപ്പെന്ന് യുഡിഎഫ് നേതാക്കള്‍
യുഡിഎഫിന്റെ വികസന നയങ്ങള്‍ക്ക് അനുകൂലമായി ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി.
യുഡിഎഫിന്റെ വികസന നയങ്ങള്‍ക്ക് അനുകൂലമായി ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് വലിയ വിജയം നേടും. ഭരണവിരുദ്ധ വികാരം സംസ്ഥാനത്തില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
വ്യക്തമായി ഭൂരിപക്ഷം നേടുമെന്ന് കെ ബാബു
യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് കെ ബാബു പറഞ്ഞു. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാകും. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ സിപിഎം ബിജെപിയോട് മൃദുസമീപനമാണ് സ്വീകരിച്ചതെന്നും കെ ബാബു പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു പ്രതികരണം.
നല്ല വിജയം നേടുമെന്ന് മുനീര്‍
യുഡിഎഫ് നല്ല വിജയം നേടുമെന്ന് എം കെ മുനീര്‍ പ്രതികരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തില്‍ ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷമായിരുന്നു. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ക്കുള്ള അംഗീകാരമാകും തെരഞ്ഞെടുപ്പെന്നും മുനീര്‍ പ്രതികരിച്ചു.
യുഡിഎഫിന് അനുകൂലമായ ജനവിധിയുണ്ടാകുമെന്ന് പ്രേമചന്ദ്രന്‍
ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം കേരളത്തില്‍ യുഡിഎഫിന് അനുകൂലമാകും എന്നായിരുന്നു ആര്‍എസ്‍പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്റെ പ്രതികരണം.
യുഡിഎഫ് വിജയിക്കുമെന്ന് നൂറു ശതമാനം ഉറപ്പ്
ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്ന് നൂറു ശതമാനം ഉറപ്പുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് ഈ തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അധികാരത്തില്‍ തുടരുമെന്ന് കെഎം മാണി
കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം നേടി യുഡിഎഫ് അധികാരത്തില്‍ തുടരുമെന്ന് കെഎം മാണി. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Adjust Story Font
16