Quantcast

വിഴിഞ്ഞം കേസ്: നിലപാട് അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹരിത ട്രിബ്യൂണല്‍

MediaOne Logo

Sithara

  • Published:

    26 Dec 2016 8:21 AM GMT

വിഴിഞ്ഞം കേസ്: നിലപാട് അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹരിത ട്രിബ്യൂണല്‍
X

വിഴിഞ്ഞം കേസ്: നിലപാട് അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹരിത ട്രിബ്യൂണല്‍

ബെഞ്ചിലെ ഒരംഗം വിരമിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിനോട് ഹരിത ട്രിബ്യൂണല്‍ ഇക്കാര്യം ചോദിച്ചത്

വിഴിഞ്ഞം കേസില്‍ നിലവിലെ ബെഞ്ച് തന്നെ വിധിപറഞ്ഞാല്‍ മതിയോ എന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹരിത ട്രിബ്യൂണല്‍. ബെഞ്ചിലെ ഒരംഗം വിരമിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിനോട് ഹരിത ട്രിബ്യൂണല്‍ ഇക്കാര്യം ചോദിച്ചത്. ഇന്ന് വൈകുന്നേരത്തിനകം നിലപാട് അറിയിക്കണം.

വിഴിഞ്ഞം തുറമുഖത്തിന്‍റെ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മൂന്ന് ഹരജികളാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ പരിഗണിച്ചത്. ജെ വില്‍ഫ്രഡ്, ജോസഫ് വിജയന്‍, ആന്‍റോ ഏലിയാസ് എന്നിവര്‍ നല്‍കിയ ഹരജിയില്‍, ഹരിത ടൈബ്യൂണലിന്‍റെ ഡല്‍ഹി പ്രിന്‍സിപ്പല്‍ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിനായി നടത്തിയ പാരിസ്ഥിതിക ആഘാത പഠനത്തില്‍ ക്രമക്കേട് നടന്നുവെന്നും പദ്ധതി സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നവും മത്സ്യത്തൊഴിലാളി മേഖലക്കുണ്ടാക്കുന്ന ആഘാതങ്ങളും വേണ്ട രീതിയില്‍ പരിശോധിക്കപ്പെട്ടില്ല എന്നതുമാണ് ഹരജിക്കാരുടെ വാദം. ഹരജികളില്‍ ആറാഴ്ച്ചക്കകം തീര്‍പ്പ് കല്‍പ്പിക്കണമെന്ന് നേരത്തെ സുപ്രിം കോടതി ഹരിത ട്രൈബ്യൂണലിനോട് നിര്‍ദേശിച്ചിരുന്നു.

TAGS :

Next Story