Quantcast

ബാര്‍കോഴ: സുകേശന്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി പുറത്ത്

MediaOne Logo

Khasida

  • Published:

    3 Jan 2017 7:51 AM GMT

ബാര്‍കോഴ: സുകേശന്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി പുറത്ത്
X

ബാര്‍കോഴ: സുകേശന്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി പുറത്ത്

സുകേശന്റെ ഹര്‍ജിയെത്തുടര്‍ന്നാണ് കോടതി ബാര്‍ക്കോഴക്കേസില്‍ രണ്ടാം തുടരന്വേഷണം പ്രഖ്യാപിച്ചത്.

ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് എസ്‍പി ആര്‍ സുകേശന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി പുറത്ത്. മുഴുവന്‍ തെളിവുകളും പുറത്ത്കൊണ്ടുവരാനായില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കിട്ടിയ തെളിവുകള്‍ മറച്ചുവെക്കാന്‍ ശ്രമം നടന്നതായും വ്യക്തമാക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്ന പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ സുകേശന്‍ ആവശ്യപ്പെടുന്നുണ്ട്. സുകേശന്റെ ഹര്‍ജിയെത്തുടര്‍ന്നാണ് കോടതി ബാര്‍ക്കോഴക്കേസില്‍ രണ്ടാം തുടരന്വേഷണം പ്രഖ്യാപിച്ചത്.

TAGS :

Next Story