Quantcast

തൃശ്ശൂരില്‍ ആറുപേരെ കടിച്ചത് പേപ്പട്ടി തന്നെ

MediaOne Logo

Subin

  • Published:

    7 Jan 2017 5:53 PM GMT

തൃശ്ശൂരില്‍ ആറുപേരെ കടിച്ചത് പേപ്പട്ടി തന്നെ
X

തൃശ്ശൂരില്‍ ആറുപേരെ കടിച്ചത് പേപ്പട്ടി തന്നെ

വെറ്റിനറി കോളേജിലെത്തിച്ച് പത്തോളജി വിഭാഗം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

തൃശ്ശൂര്‍ മാളയില്‍ കുട്ടികളുള്‍പ്പടെ ആറ് പേരെ കടിച്ചത് പേ വിഷബാധയുള്ള നായയാണന്ന് സ്ഥിരീകരിച്ചു. വെറ്റിനറി കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. നാട്ടുകാര്‍ തല്ലികൊന്ന നായയിലാണ് പേ വിഷബാധ കണ്ടത്തിയത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് കുട്ടികള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മാളക്കടുത്ത് പൊയ്യയില്‍ കുട്ടികളുള്‍പ്പടെ ആറ് പേരെ കടിച്ച നായയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ നാട്ടുകാര്‍ ഈ നായയെ തല്ലികൊന്നിരുന്നു. തുടര്‍ന്ന് വെറ്റിനറി കോളേജിലെത്തിച്ച് പത്തോളജി വിഭാഗം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. എന്നാല്‍ ആശങ്കപെടേണ്ട സാഹചര്യമില്ലന്നും പരിക്കേറ്റവര്‍ക്ക് പ്രതിരോധ കുത്തിവെപ്പുകളും ചികിത്സയും നല്‍കുന്നുണ്ടന്നും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ആയുസ്, ജെഫിന്‍, അരുണ്‍ എന്നീ കുട്ടികളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ആയുസിന്റെ മുഖത്ത് ആഴത്തിലുള്ള മുറിവുണ്ട്. മറ്റ് രണ്ട് പേര്‍ക്കും കാലിനാണ് പരിക്ക്.

കൂടാതെ പത്ത് വയസുകാരി അന്ന, അംഗന്‍വാടി ജീവനക്കാരി ഗൗരി, 57 വയസുള്ള പിസി തോമസ് എന്നിവര്‍ക്കും കടിയേറ്റിരുന്നു. ഇവര്‍ക്കും വിദഗ്ധ ചികിത്സ നല്‍കുന്നുണ്ട്. അതേ സമയം പ്രദേശത്തെ മറ്റ് നായക്കള്‍ക്കും പേ വിഷബാധയുണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.

TAGS :

Next Story