സീറ്റ് വിഭജനം; ലീഗ്-കോണ്‍ഗ്രസ് ചര്‍ച്ചയില്‍ തീരുമാനമായില്ല
സീറ്റ് വിഭജനം; ലീഗ്-കോണ്‍ഗ്രസ് ചര്‍ച്ചയില്‍ തീരുമാനമായില്ല
ഇരവിപുരത്തിന് പകരം ലഭിക്കേണ്ട സീറ്റ് സംബന്ധിച്ചാണ് തര്‍ക്കം
സീറ്റു വിഭജനത്തില്‍ ധാരണായാകാന്‍ നടത്തിയ മുസ്‍ലിം ലീഗ് കോണ്‍ഗ്രസ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഇരവിപുരത്തിന് പകരം ലഭിക്കേണ്ട സീറ്റ് സംബന്ധിച്ചാണ് തര്‍ക്കം. ഘടകക്ഷികളുമായുള്ള സീറ്റു ചര്‍ച്ച 26 ഓടെ പൂര്‍ത്തിയാക്കാനും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപട്ടികക്ക് 31 ഓടെ പ്രഖ്യാപിക്കാനും ധാരണ.
സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്ത 4 സീറ്റുകളില്‍ കേന്ദ്രീകരിച്ചായിരുന്ന കോണ്‍ഗ്രസ് ലീഗ് ചര്‍ച്ച. ഇതില്‍ ഗുരുവായൂര്‍, കുറ്റ്യാടി മണ്ഡലങ്ങളില്‍ ലീഗ് തന്നെ മത്സരിക്കാന്‍ ധാരണയായിട്ടുണ്ട്. കുന്ദമംഗലം ബാലുശേരി സീറ്റുകള്‍ വെച്ചുമാറുമെന്ന ചര്‍ച്ച ഉണ്ടെങ്കിലും കുന്ദമംഗലം വിട്ടുകൊടുക്കുന്നതില്‍ ലീഗിലെ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്. ഇരവിപുരത്തിന് പകരം കരുനാഗപ്പള്ളി നല്‍കണമെന്നാണ് ലീഗിന്റെ ആവശ്യം. കരുനാഗപ്പള്ളി നല്‍കാനാവില്ലെന്നും ചടയമംഗലത്ത് മത്സരിക്കണമെന്നുമുളള കോണ്‍ഗ്രസിന്റെ നിലപാട് ലീഗ് അംഗീകരിക്കുന്നുമില്ല. ഇതാണ് ധാരണയിലെത്താന്‍തടസമായത്. ഇന്ന് വൈകിട്ടോടെയോ നാളെയോടെയോ അന്തിമ ധാരണയിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീറ്റു ചര്‍ച്ച 26 ഓടെ പൂര്‍ത്തിയാകുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അറിയിച്ചു. രാവിലെ ക്ലിഫ് ഹൌസ് കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചയില്‍ വി കെ ഇബ്രാഹിംകുഞ്ഞ് മുസ്ലി ലീഗിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
Adjust Story Font
16